കേന്ദ്ര പെന്‍ഷനേഴ്സ് സംസ്ഥാന സമ്മേളനം
പത്തനംതിട്ട: സെന്‍ട്രല്‍ ഗവണ്‍മെന്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ - കേരളയുടെ ദ്വൈവാര്‍ഷിക സംസ്ഥാന സമ്മേളനം ഇന്നും നാളെയും പത്തനംതിട്ട സെന്റ് സ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കും. 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്നു വൈകുന്നേരം അഞ്ചിനു പങ്കാളിത്ത പെന്‍ഷനും പ്രത്യാഘാതങ്ങളും സെമിനാര്‍ മുന്‍മന്ത്രി എന്‍. കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ളോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് വി. ശ്രീകുമാര്‍ വിഷയം അവതരിപ്പിക്കും. അസോസിയേഷന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി എസ്.കെ.വ്യാസ്, എംഎല്‍എമാരായ കെ.ശിവദാസന്‍ നായര്‍, ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ രാവിലെ പത്തിനു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റീസ് ഡി. ശ്രീദേവി അധ്യക്ഷത വഹിക്കും.