ജി. കൃഷ്ണപ്രസാദ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്, കെ. രാജന്‍ സെക്രട്ടറി
കോഴിക്കോട്: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി ജി. കൃഷ്ണപ്രസാദിനെയും (ആലപ്പുഴ) സെക്രട്ടറിയായി അഡ്വ.കെ. രാജനെയും (തൃശൂര്‍) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അഡ്വ.പി. അജയകുമാര്‍ (കണ്ണൂര്‍), ടി.സി. സഞ്ജിത്ത് (എറണാകുളം), കാലടി ജയചന്ദ്രന്‍ (തിരുവനന്തപുരം), ആര്‍. സജിലാല്‍ (കൊല്ലം), ദീപ്തി അജയകുമാര്‍ (ആലപ്പുഴ) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി മഹേഷ് കക്കത്ത് (കണ്ണൂര്‍), അഡ്വ. പ്രശാന്ത്രാജന്‍ (കോട്ടയം), പി. മണികണ്ഠന്‍ (പാലക്കാട്), അഡ്വ. പി. ഗവാസ് (കോഴിക്കോട്), പി.എസ്. എം. ഹുസൈന്‍ (ആലപ്പുഴ), എക്സിക്യൂട്ടീവ് അംഗങ്ങളായി ടി.ടി. ജിസ്മോന്‍ (ആലപ്പുഴ), ടി. പ്രദീപ് കുമാര്‍ (തൃശൂര്‍), പ്രിന്‍സ് മാത്യു(ഇടുക്കി), ആര്‍. ബിജു (കോട്ടയം), അഡ്വ. കെ.കെ. സമദ് (മലപ്പുറം), കെ.എസ്. അരുണ്‍ (തിരുവനന്തപുരം), ഹരി വി. നായര്‍ (കൊല്ലം), ടി. എം. ഹാരിസ് (എറണാകുളം), അഡ്വ. വി. സുരേഷ്ബാബു (കാസര്‍ഗോഡ്), കെ. കെ. തോമസ് (വയനാട്) എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍, സെക്രട്ടറി കെ.പി. സന്ദീപ് എന്നിവരേയും കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.