വാഹനാപകടത്തില്‍ പരിക്കേറ്റ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു
അടൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മരിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോര്‍ജ് തോമസാണ് (വിജയന്‍സാര്‍ - 59) മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടിന് കായകുളം - പുനലൂര്‍ സംസ്ഥാന പാതയില്‍ മങ്ങാട് ന്യൂമാന്‍ സെന്‍ട്രല്‍ സ്കൂളിനു സമീപമായിരുന്നു അപകടം.


സ്കൂളിനടത്തുള്ള കുടുംബവീട്ടില്‍ ബൈക്കില്‍ പോയി മടങ്ങവെ എതിരേ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30നു മരിച്ചു.

സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ തോമസ് (റബര്‍ ബോര്‍ഡ്, പത്തനംതിട്ട), മക്കള്‍: ഡോ. പ്രിയ തോമസ്, പ്രീതി തോമസ്. മരുമകന്‍: റോണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.