നിഷ്പക്ഷ അന്വേഷണം വേണം: പോപ്പുലര്‍ ഫ്രണ്ട്
കണ്ണൂര്‍: നാറാത്ത് നിര്‍മാണത്തിലുള്ള കെട്ടിടത്തിനു സമീപത്തുനിന്നു ബോംബും വാളും കണ്െട ത്തിയ സംഭവത്തിലെ ദുരൂഹത നീക്കാന്‍ പോലീസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നു പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ധാരാളം വീടുകള്‍ സ്ഥിതിചെയ്യുന്നതും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ സ്ഥലത്തു പട്ടാപ്പകല്‍ ആയുധപരിശീലനം നടക്കുന്നുവെന്നു പറയുന്നതിലെ യുക്തി ജനങ്ങള്‍ തിരിച്ചറിയണം.


നിര്‍മാണത്തിലുള്ള കെട്ടിടത്തിനു കണ്ണേറ് തട്ടാതിരിക്കാന്‍ സാധാരണ വയ്ക്കാറുള്ള നോക്കുകുത്തിയെ പരിശീലനത്തിനു വേണ്ടിയുള്ള മനുഷ്യ ഡമ്മിയാക്കുന്നത് അപഹാസ്യമാണെന്നും ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് കെ.പി. തസ്നീം, സെക്രട്ടറി സി.എം. നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.