മദ്യനിരോധന ഉത്തരവു ശരിവച്ചു
കൊച്ചി :വൈക്കം മഹാദേവക്ഷേത്രത്തില്‍ വടക്കുപുറത്തുപാട്ടു നട ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തു രണ്ടു ദിവസം മദ്യനിരോധനം ഏര്‍പ്പെടുത്തിയ കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കളക്ടറുടെ ഉത്തരവിനെതിരേ ബിവറേജസ് കോര്‍പറേഷന്‍ നല്കിയ ഹര്‍ജി തള്ളിയാണു ജസ്റീസ് ഹരിപ്രസാദിന്റെ ഉത്തരവ്.