പി.സി. ജോര്‍ജുമായി ബന്ധപ്പെടുത്തി ആരോപണം: ഒന്‍പതു പേര്‍ക്കു നോട്ടീസ്
തിരുവനന്തപുരം: പി.സി.ജോര്‍ജിന്റെ മകളാണെന്നു വ്യാജപ്രചാരണം നടത്തി തന്നെ ജാരസന്തതിയെന്നു മുദ്രകുത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന ഏരുമേലി കനകപ്പാലം സ്വദേശിനിയുടെ ഹര്‍ജി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റീസ് ജെ.ബി.കോശി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവായി.

റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ്കുമാര്‍, റിപ്പോര്‍ട്ടര്‍ ചാനല്‍ ഇടുക്കി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം.എസ്. അനീഷ്കുമാര്‍, കെ.ആര്‍. ഗൌരിയമ്മ, ലോനപ്പന്‍ നമ്പാടന്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ്, തൊടുപുഴ സ്വദേശികളായ വിന്‍സന്റ് അഗസ്റിന്‍, ജോയി അഗസ്റിന്‍, ആന്റണി രാജു എന്നിവരാണ് എതിര്‍കക്ഷികള്‍.