പെന്‍ഷന്‍ കുടിശിക നല്കണം: കെഎന്‍ജെപിഎ
കൊച്ചി: നോണ്‍ ജേര്‍ണലിസ്റ് പെന്‍ഷന്‍ കുടിശിക എത്രയും വേഗം നല്കണമെന്നു കേരള നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ (കെഎന്‍ജെപിഎ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.കെ. കുഞ്ഞിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എംഎല്‍എ, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് പി.എ. അലക്സാണ്ടര്‍, സെക്രട്ടറി പി.ഡി. ശിവരാമന്‍, ട്രഷറര്‍ ടി. സേതുമാധവന്‍. അസോസിയേഷന്‍ തൃശൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ദേവസ്യ, പി.വി. തോമസ്, ജോസ് കെ.നിധീരി, കെ.പി. രാജന്‍, എന്നിവര്‍ പ്രസംഗിച്ചു.


പുതിയ ഭാരവാഹികളായി എം.കെ. കുഞ്ഞിക്കുട്ടന്‍ (പ്രസിഡന്റ്), കെ.പി. രാജന്‍ (വൈസ്പ്രസിഡന്റ്), പി.ഡി. ശിവരാജന്‍ (സെക്രട്ടറി), സോണി മുത്തു (ജോയിന്റ്സെക്രട്ടറി), ടി. സേതമാധവന്‍ (ട്രഷറര്‍) എന്നിവരെ തെ രഞ്ഞെടുത്തു.