ഫോറസ്റ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനം 29 മുതല്‍ കുമളിയില്‍
കൊച്ചി: കേരള സ്റേറ്റ് ഫോറസ്റ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളം ഈ മാസം 29, 30 തീയതികളില്‍ കുമളിയില്‍ നടക്കും. 29നു വൈകുന്നേരം പ്രകടനം, പൊതുസമ്മേളനം എന്നിവയോടുകൂടി സമ്മേളനം തുടങ്ങും. പൊതുസമ്മേളനം മുന്‍മന്ത്രി സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. ഇ.എസ്. ബിജിമോള്‍ എംഎല്‍എ അധ്യക്ഷയായിരിക്കും. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍, വാഴൂര്‍ സോമന്‍, മുത്തുപാണ്ടി, യൂണിയന്‍ പ്രസിഡന്റ് ബാബുപോള്‍, കെ.പി. ശങ്കരദാസ്, കെ.എസ്. വിജയന്‍ എന്നിവര്‍ പ്രസംഗിക്കും.

30നു രാവിലെ പ്രതിനിധി സമ്മേളനം എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബാബു പോള്‍ അധ്യക്ഷത വഹിക്കും. ഇ.കെ. ശിവരാമന്‍, കെ.സി. ജയപാലന്‍, പി. സുബ്രഹ്മണ്യന്‍, കേരള ഫോറസ്റ് പ്രൊട്ടക്ടീവ് സ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, ടി. വിജയന്‍ എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് സി.എ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കള്ളിക്കാട് ചന്ദ്രന്‍, മീനാങ്കല്‍ കുമാര്‍, പി. ശ്രീകുമാര്‍, വി.ടി. ജോസ്, ബിജി തോമസ്, യു. സഹദേവന്‍ എന്നിവര്‍ പ്രസംഗിക്കും. 2400 തൊഴിലാളികളെ പ്രതിനിധീകരിച്ച് 250 പേര്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്നു സ്വാഗതസംഘം ചെയര്‍മാന്‍ ഇ.എസ്.ബിജിമോള്‍ എംഎല്‍എയും ജനറല്‍ കണ്‍വീനര്‍ കെ.എസ്. വിജയനും അറിയിച്ചു.