Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
യുഡിഎഫ് വിടാന്‍ ജെഎസ്എസ്
Inform Friends Click here for detailed news of all items Print this Page
സ്വന്തം ലേഖകന്‍

ആലപ്പുഴ: യുഡിഎഫ് മുന്നണി വിടണമെന്ന് ജെഎസ്എസ് സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിപക്ഷാഭിപ്രായം. പക്ഷേ, അന്തിമതീരുമാനം ഓഗസ്റില്‍ ചേരുന്ന സ്പെഷല്‍ കണ്‍വന്‍ഷനില്‍ തീരുമാനിക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൌരിയമ്മ, പ്രസിഡന്റ് രാജന്‍ബാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അതുവരെ യുഡിഎഫുമായി സഹകരിക്കും. സ്പെഷല്‍ കണ്‍വെന്‍ഷനിലും ഇതേ തീരുമാനമാണുണ്ടാകുന്നതെങ്കില്‍ ബോര്‍ഡ് ഭാരവാഹിത്വങ്ങളെല്ലാം അന്ന് ഒഴിയുമെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ തീരുമാനത്തിലെ ഭിന്നത വെളിവാക്കി കെ.കെ. ഷാജു യോഗം അവസാനിക്കുന്നതിനു മുമ്പു വേദി വിട്ടു. ഗൌരിയമ്മ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെങ്കിലും സിപിഎമ്മിലേക്കില്ലെന്ന മട്ടിലായിരുന്നു ഷാജു. വ്യക്തമായ നയമില്ലാതെ മുന്നണി വിടുന്നതിനോടു യോജിപ്പില്ലെന്നായിരുന്നു ഷാജുവിന്റെ നിലപാട്.

സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്ത എഴുപതോളം സംസ്ഥാനകമ്മിറ്റിയംഗങ്ങളില്‍ സംസാരിച്ച 60 പേരില്‍ 55 പേരും യുഡിഎഫ് വിടണമെന്നാവശ്യപ്പെട്ടതായാണ് അറിവ്. അതേസമയം, ഏകകണ്ഠമായി യുഡിഎഫ് വിടണമെന്ന അഭിപ്രായമുണ്ടായെന്നായിരുന്നു പിന്നീട് യോഗം വിശദീകരിച്ച പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറഞ്ഞത്. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെന്ററിലും യുഡിഎഫ് വിടണമെന്നു ഭൂരിപക്ഷാഭിപ്രായം ഉണ്ടായെങ്കിലും കിഴ്ഘടകങ്ങളില്‍ ചര്‍ച്ച ചെയ്തശേഷം അവിടത്തെ ഭാരവാഹികള്‍കൂടി പങ്കെടുക്കുന്ന സംസ്ഥാന കണ്‍വന്‍ഷനിലേ അന്തിമ തീരുമാനമെടുക്കാനാകൂവെന്നും നേതാക്കള്‍ വിശദീകരിച്ചു. 2010-ല്‍ നടന്ന കഴിഞ്ഞ പ്ളീനമാണ് യുഡിഎഫില്‍ തുടരാന്‍ തീരുമാനമെടുത്തത്. അതിനാല്‍ അതിനു തത്തുല്യമായ സ്പെഷല്‍ കണ്‍വന്‍ഷനേ അന്തിമതീരുമാനമെടുക്കാനാകൂവെന്നായിരുന്നു നേതാക്കളുടെ വാദം. നേതാക്കള്‍ ഇക്കാര്യം പത്രസമ്മേളനം നടത്തി വിശദീകരിക്കുന്നതിനിടെ ചില പ്രവര്‍ത്തകര്‍ നാണംകെട്ട ഏര്‍പ്പാടായിപ്പോയി തീരുമാനം ഓഗസ്റിലേക്ക് മാറ്റിയതെന്ന മുദ്രാവാക്യംവിളിയുമായി എത്തിയത് നേതാക്കളില്‍ അസ്വസ്ഥതയുണ്ടാക്കി. തലയില്‍ കൈവച്ചാണ് ഈ സമയം ഗൌരിയമ്മ ഇരുന്നത്.

പി.സി. ജോര്‍ജ് വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാടും നേതൃത്വത്തിലെ പലരും ഇതിനെ എതിര്‍ക്കാതിരുന്നതും ബോര്‍ഡ് അംഗത്വം സംബന്ധിച്ച് നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാത്തതും ഉന്നയിക്കപ്പെട്ട ആവശ്യങ്ങളില്‍ അന്തിമതീരുമാനമുണ്ടാകാത്തതുമൊക്കെയാണ് ജെഎസ്എസിനെ മുന്നണി വിടുക എന്നതിലേക്കെത്തിച്ചതെന്നായിരുന്നു രാജന്‍ബാബുവിന്റെ പ്രതികരണം. ഇനി ചര്‍ച്ചയുണ്ടാകുമോയെന്ന ചോദ്യത്തിന് അതൊക്കെ ഒരുപാടു നടത്തിയതാണെന്നു ഗൌരിയമ്മ പ്രതികരിച്ചു. ചര്‍ച്ച നടത്തേണ്ടത് തങ്ങളല്ല, യുഡിഎഫാണെന്നായിരുന്നു രാജന്‍ബാബുവിന്റെ പ്രതികരണം.

വൈഎംസിഎ ഹാളില്‍ ഇന്നലെ രാവിലെ മുതല്‍ നടന്ന സംസ്ഥാന കമ്മിറ്റിയില്‍ യുഡിഎഫ് വിടുകയെന്ന വിഷയത്തിലായിരുന്നു പ്രധാന ചര്‍ച്ച. 14 ജില്ലാ സെക്രട്ടറിമാരില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ഒഴികെയുള്ളവര്‍ യുഡിഎഫ് വിടണമെന്ന അഭിപ്രായമുയര്‍ത്തി. ആലപ്പുഴ ജില്ലാ സെക്രട്ടറിയും ഗൌരിയമ്മയുടെ തീരുമാനം അംഗീകരിക്കുമെന്നു വ്യക്തമാക്കി. 70 സംസ്ഥാനകമ്മിറ്റിയംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ 60 പേരാണു സംസാരിച്ചത്. ഇതില്‍ അഞ്ചുപേര്‍ മാത്രമാണ് യുഡിഎഫ് വിടണമെന്ന അഭിപ്രായത്തോടു യോജിക്കാതിരുന്നതെന്നാണു സൂചന. യോഗം അവസാനിക്കുന്നതിനു മുമ്പേ ജെവൈഎഫ് പ്രവര്‍ത്തകര്‍ യോഗം ഹാളിനു പുറത്തു ഗൌരിയമ്മയ്ക്ക് അനുകൂല മുദ്രാവാക്യം മുഴക്കുകയും നാണം കെട്ട മുന്നണിബന്ധം വേണ്േട വേണ്െടന്നു പറയുകയും ചെയ്തു. അഞ്ചരയോടെ അവസാനിച്ച സംസ്ഥാനകമ്മിറ്റിക്കു ശേഷം സംസ്ഥാന സെന്ററും ചേര്‍ന്നു. അതിനും ശേഷമായിരുന്നു ഗൌരിയമ്മയും രാജന്‍ബാബുവും നേതാക്കളായ അഡ്വ. പ്രദീപും അഡ്വ. സത്ജിത്തും പത്രസമ്മേളനം നടത്തിയത്.


70 കിലോ കഞ്ചാവുമായി നാലു പേർ പിടിയിൽ
വ​ത്സ​രാ​ജ​ക്കു​റു​പ്പ് വ​ധം: വി​ചാ​ര​ണ തുടങ്ങി
കാ​​ർ ഓ​​ടി​​ക്ക​​വേ പോ​​​ക്ക​​​റ്റി​​ലി​​ട്ട മൊ​​​ബൈ​​​ലി​​നു തീ​​പി​​ടി​​ച്ചു
ഉ​പ​ഭോ​ക്തൃകോ​ട​തി​ക​ളെ സ​ര്‍​ക്കാര്‍ ത​ക​ര്‍​ക്കുന്നു: അ​നൂ​പ് ജേ​ക്ക​ബ്
കോഴിക്കോട്ട് സമ്പൂർണവൈദ്യുതി; തൃശൂരിൽനിന്ന് സ്വാഗതഗാനം
റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് റോഡുകൾ നവീകരിക്കും: മന്ത്രി
സെ​ൻ​കു​മാ​റി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി
ഐ​സി​എ​സ്ഇ, ഐ​എ​സ‌്സി ഫ​ലം നാ​ളെ
കശാപ്പ് നിരോധനവി​ജ്ഞാ​പ​നം: വ​ലി​ച്ചു​കീ​റി ച​വ​റ്റു​കു​ട്ട​യി​ലി​ട​ണം: എ.​കെ. ആ​ന്‍റ​ണി
കശാപ്പ് നിരോധനം:പ്രതിഷേധം ശക്തം
മാ​​​ണി​​​ക്ക​​​ത്ത​​​നാ​​​ര്‍ ജനഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ല്‍ ജീ​​​വി​​​ക്കു​​​ന്ന മാ​​​ര്‍​ഗ​​​ദ​​​ര്‍​ശി: മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി
ശബരിമല ക്ഷേത്രം ജൂണ്‍ മൂന്നിനു തുറക്കും
തേക്കടിയിൽ ബോട്ടിംഗ് നിരോധിച്ചു
ഏ​ഴു ചെ​റു​കി​ട തു​റ​മു​ഖ​ങ്ങ​ൾ വി​ക​സി​പ്പി​ക്കും
ക​ടലി​ൽ സംയുക്ത നീരീക്ഷണത്തിന് ഇന്ത്യയും ശ്രീലങ്കയും
തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയാക്കിയതിൽ ദുരൂഹത: കെ.എം. ഷാജഹാൻ
സൈന്യത്തിനെതിരേ പറഞ്ഞിട്ടില്ലെന്നു കോടിയേരി
ദ​ന്പ​തി​ക​ളെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
കാ​​ൽ വ​​ഴു​​തി വീ​​ണ് വ​​യോ​​ധി​​ക​​ൻ മ​​രി​​ച്ചു
ബീ​ഫ് നി​രോ​ധ​ന​ം: നാ​ളെ കരിദിനാചരണം
ക​ന്നു​കാ​ലി​ ക​ശാ​പ്പ്: മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു
എ​ൻ​ജി​നി​യ​റിം​ഗ്: യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് സ​മ​ർ​പ്പണം ആ​രം​ഭി​ച്ചു
അ​ഴി​മ​തി​ക്കെ​തി​രാ​യ നി​ല​പാ​ട് കൂ​ടു​ത​ൽ ശ​ക്ത​മാ​യി സ​ർ​ക്കാ​ർ മു​മ്പോ​ട്ടു കൊ​ണ്ടു​പോ​കും: മു​ഖ്യ​മ​ന്ത്രി
പീഡനകഥ കെട്ടിച്ചമച്ചത്; 10 ലക്ഷം നഷ്ടപരിഹാരം
ഒ​ന്നാംവ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഫ​ലം 31ന്
വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഉത്തരവ്: അ​നു​മ​തി​യോ​ടെ മാത്രമേ അന്വേഷണം പാടുള്ളൂ
കെ.​സി. ജോ​സ​ഫി​ന് എതിരേയുള്ള പ​രാ​തി കോ​ട​തി ത​ള്ളി
മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം സത്യത്തിന്‍റെ ഉപാസന: മാ​ർ ആ​ല​ഞ്ചേ​രി
ക്രൈസ്തവ കൂട്ടക്കൊല: ലോകമനഃസാക്ഷി ഉണരണം- കത്തോലിക്കാ കോൺഗ്രസ്
സിപിഐയുടെ നുകത്തിനു കീഴിലല്ല കേരള കോൺഗ്രസ് എം: പുതുശേരി
സത്യജിത് റേ ഫിലിം സൊസൈറ്റി ഷോർട്ട് ഫിലിം പുരസ്കാരം പ്രദീപ് ഗോപിക്ക്
കന്നുകാലി നിരോധനം ആർഎസ്എസ് അജൻഡയുടെ ഭാഗം: മുഖ്യമന്ത്രി
സം​​​സ്ഥാ​​​ന അ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റം: ജ​​​ലീ​​​ൽ
കന്നുകാലി കശാപ്പു നിരോധനം അവകാശ ലംഘനം: ചെന്നിത്തല
ഭരണഘടനാവിരുദ്ധം:ഹസൻ
വാ​ർ​ത്ത വ​ള​ച്ചൊ​ടി​ച്ച​ത്: കു​മ്മ​നം
പരിശോധന മന്ദഗതിയിൽ : വാ​ള​യാ​ർ നി​ശ്ച​ലം
ന​ഗ​ര​സ​ഭാജീ​വ​ന​ക്കാ​ർ ക​ട​മ നി​ർ​വ​ഹി​ക്കു​ന്നില്ല: പി​ണ​റാ​യി
പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: സി​ബി​എ​സ്ഇ ഫ​ലം വ​ന്നു മൂന്നു ദി​വസം കൂ​ടി സ​മ​യം ന​ൽ​ക​ണമെന്നു ഹൈ​ക്കോ​ട​തി
ജൂണ്‍ മുതൽ വിദേശമദ്യ വില കൂടും
പുതിയ റേഷൻകാർഡ് വിതരണം ജൂണ്‍ ഒന്നു മുതൽ
ഇ​യ​ര്‍ ഓ​ഫ് ഗി​വിം​ഗ്: കേ​ര​ളീ​യ​ര്‍​ക്കു ദു​ബാ​യ് ഷേക്കി​ന്‍റെ സ​മ്മാ​ന​മാ​യി പ്രത്യേക ഈ​ന്ത​പ്പ​ഴം
ഹോ​ർ​ട്ടികോ​ർ​പി​നു പ​ച്ച​ക്ക​റി വി​ൽ​ക്കു​​ന്നതു സു​താ​ര്യ​മായെന്നു റെ​യ്ത്ത​മി​ത്ര
നാ​ഗ്പൂ​രി​ൽ മ​ല​യാ​ളി​യുടെ മരണം: ഭാര്യ​യെ​ത്തേ​ടി പോ​ലീ​സ് എത്തി
ഓഡിറ്റിംഗ് കണ്‍സൾട്ടന്‍റ്: സിഎജി അന്വേഷിക്കണമെന്ന്
ജ‍യറാമും മട്ടന്നൂരും കൊട്ടിക്കയറി; തീപടർത്തി പാണ്ടിമേളം
ക​ഴ​ക്കൂ​ട്ട​ത്ത് 10 ലക്ഷം രൂപയുടെ എടിഎം ക​വ​ർ​ച്ച
മെ​ട്രോ നേരത്തേ പൂ​ർ​ത്തി​യാകേണ്ടത്: ടോം ​ജോ​സ്
യു​ദ്ധ​പ്ര​ഖ്യാ​പ​നം: വി.​എ​സ്
നി​ധീ​രി​ക്ക​ല്‍ മാ​ണി​ക്ക​ത്ത​നാ​രു​ടെ ജ​ന്മ​വാ​ര്‍​ഷി​ക ദി​നാ​ച​ര​ണം ഇന്ന്
റംസാൻ വ്രതം ഇന്നാരംഭിക്കുന്നു
ല​ക്ഷ്മി നാ​യ​ർ​ക്ക് എതിരേയുള്ള കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ഉ​ത്ത​ര​വ് അ​സാ​ധു: കെ.​എം.​ മാ​ണി
ഫാ​​​സി​​​സം അ​​​ടു​​​ക്ക​​​ള​​​ വ​​​രെ: സു​​​ധീ​​​ര​​​ൻ
അനുവദിക്കില്ല: യൂത്ത് കോണ്‍ഗ്രസ്
കാ​​ണാ​​താ​​യ സു​​ഖോ​​യ് വി​​മാ​​നത്തിലെ പൈ​​ല​​റ്റു​​മാ​​രെ ക​​ണ്ടെ​​ത്ത​​ണം
പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം
ക​​​ശാ​​​പ്പ് നി​​​രോ​​​ധ​​​നം; മ​തേ​ത​ര​ത്വ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​ത്: കെഎ​ൽ​സി​എ
നി​​​യ​​​ന്ത്ര​​​ണം തെ​​​റ്റാ​​​ണെ​​​ന്നു ലീ​​​ഗ്
ക​ട​ലി​ൽ കു​ളി​ക്കവേ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
പ്രൈ​മ​റി/അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ ഇനി ഐ​സിടി സ​ഹാ​യ​ത്തോ​ടെ​ പ​ഠ​നം
ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ്രൊ​വി​ൻ​ഷ്യൽ
18 വ​യ​സ്‌ വ​രെ ഇനി സൗ​ജ​ന്യ ചി​കി​ത്സ
വി​ഷു​ ബ​മ്പ​റി​ന്‍റെ നാ​ലു​ കോ​ടി റി​ട്ട. ഹെ​ഡ്മാ​സ്റ്റർക്ക്
എ​സ്എ​ൻ ട്ര​സ്റ്റ്: എ​ട്ടാം​ ത​വ​ണ​യും വെ​ള്ളാ​പ്പ​ള്ളി
പെ​ൻ​ഷ​ൻ​ പ​രാ​തി​ക​ൾ ട്ര​ഷ​റി​ക​ളി​ൽ സ​മ​ർ​പ്പി​ക്കാം
ലോ​ഗോ ക്ഷ​ണി​ച്ചു
എ​സ്ബി​ടി​യി​ലെ സം​ഘ​ട​ന​ക​ൾ​ക്ക് എ​സ്ബി​ഐ​യി​ലും തു​ട​രാം
റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകണമെന്നു ജാഗ്രതാസമിതി
സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക അ​വാ​ർ​ഡു​ക​ൾ പ്രഖ്യാപിച്ചു
പാ​ലാ ക​മ്യൂണി​ക്കേ​ഷ​ൻ​സി​ന് മൂ​ന്നു സം​സ്ഥാ​ന അ​വാ​ർ​ഡു​ക​ൾ
പ്രകൃതിമിത്ര അവാർഡ് സമ്മാനിച്ചു
ദേ​ശീ​യ ഇന്‍റേ​ണ​ല്‍ മെ​ഡി​സി​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ്
റ​ബ​ർ ബോ​ർ​ഡ് ക​ർ​ഷ​ക​ സ​മ്മേ​ള​നം പ്ര​ഹ​സ​ന​മാ​യി: ഇ​ൻ​ഫാം
ഇ​എം​എ​സ് : ഇം​ഗ്ലീ​ഷ് പു​സ്ത​കം പു​റ​ത്തി​റ​ങ്ങി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.