കൈവെട്ടുകേസില്‍ പ്രാരംഭവാദം ഇന്ന്
കൊച്ചി: പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ കുറ്റപത്രത്തിന്മേലുള്ള പ്രാരംഭവാദം ഇന്നു നടക്കും. എം.കെ. നാസര്‍ അടക്കം കേസിലെ മുഖ്യപ്രതികളില്ലാതെയാണു കുറ്റപത്രത്തിന്മേല്‍ വാദം കേള്‍ക്കുന്നത്. 36 പ്രതികള്‍ക്കെതിരായ കുറ്റപത്രമാണു കോടതി വിചാരണയ്ക്കായി പരിഗണിക്കുന്നതെങ്കിലും പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.2010 ജൂലൈ നാലിനു രാവിലെ എട്ടോടെയാണു പ്രഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. ഒമ്നി വാനിലെത്തിയ ഏഴംഗ സംഘമാണ് അദേഹത്തെ ആക്രമിച്ചത്.