യന്ത്രത്തകരാര്‍; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
കൊണ്േടാട്ടി: യന്ത്രത്തകരാര്‍ കണ്ടതിനെത്തുടര്‍ന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. ഇന്നലെ രാത്രി ഒമ്പതിന് 420 യാത്രക്കാരുമായി കരിപ്പൂരില്‍നിന്നു ജിദ്ദയിലേക്കു തിരിച്ച വിമാനമാണ് 20 മിനിട്ടിനകം തിരിച്ചിറക്കിയത്. തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ സര്‍വീസ് റദ്ദാക്കി.