ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ നയം ടൂറിസം മേഖലയ്ക്കു തിരിച്ചടിയെന്ന്
നെടുമ്പാശേരി: പുതിയ ബാര്‍ ലൈസന്‍സ് കൊടുക്കേണ്െടന്ന കേരള സര്‍ക്കാരിന്റെ നയം വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയാകുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി ചിരഞ്ജീവി. ഇതു സംബന്ധിച്ച അഭിപ്രായവ്യത്യാസം ചര്‍ച്ച നടത്തി ധാരണയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി മാത്രമാണു കേന്ദ്രസര്‍ക്കാര്‍ നല്കുന്നത്. ബാര്‍ ലൈസന്‍സ് സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണെന്നും മന്ത്രി വ്യക്തമാക്കി.