എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍: ഹര്‍ജിയില്‍ കോടതി വിശദീകരണം തേടി
കൊച്ചി: എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ സ്ഥാനത്തു നിന്നു തന്നെ നീക്കിയ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എം.ആര്‍ ഉണ്ണി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച ജസ്റീസ് പി.എന്‍. രവീന്ദ്രന്‍ യൂണിവേഴ്സിറ്റിയുടെ വിശദീകരണം തേടി. ഹര്‍ജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് ഉണ്ണിയെ രജിസ്ട്രാര്‍ സ്ഥാനത്തു നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് തീരുമാനിച്ചിരുന്നു.