Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
ബാംഗളൂരില്‍ മലയാളി വൈദികന്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍
Inform Friends Click here for detailed news of all items Print this Page
കോട്ടയം/ബാംഗളൂര്‍: ബാംഗളൂരിലെ യശ്വന്ത്പുര്‍ സെന്റ് പീറ്റേഴ്സ് മേജര്‍ സെമിനാരി റെക്ടറും ഏറ്റുമാനൂര്‍ സ്വദേശിയുമായ ഫാ. കെ.ജെ. തോമസ് പഴയമ്പള്ളിലിനെ (63) സെമിനാരി മന്ദിരത്തിനുള്ളില്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്െടത്തി. സെമിനാരിയിലെ സ്വന്തം മുറിയിയില്‍നിന്ന് അല്പം മാറി വരാന്തയിലാണ് ഇന്നലെ പുലര്‍ച്ചെ മൃതദേഹം കാണപ്പെട്ടത്. ഊട്ടി രൂപതയില്‍ മിഷണറിയായ ഫാ. കെ.ജെ തോമസ് ഏറെക്കാലമായി സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ അധ്യാപകനും റെക്ടറുമായി സേവനം ചെയ്തുവരുകയായിരുന്നു. മൃതദേഹം ഏറ്റുമാനൂര്‍ സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാപള്ളിയില്‍ സംസ്കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

ഇരുമ്പുവടികൊണ്ടു തലയ്ക്കേല്പിച്ച ക്ഷതമാണു മരണകാരണമായതെന്നു പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ ദീപികയോടു പറഞ്ഞു. മുറിയില്‍നിന്നു വിളിച്ചുണര്‍ത്തി ഒന്നിലേറെ പ്പേര്‍ ചേര്‍ന്നു തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം വലിച്ചിഴച്ചതിന്റെ ലക്ഷണങ്ങളുണ്ട്. ആസൂത്രിതമെന്നു സൂചന ലഭിച്ച ആക്രമത്തില്‍ തല വികൃതമായിട്ടുണ്െടന്നു പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി ബാംഗളൂരില്‍ കനത്ത മഴയായിരുന്നതിനാല്‍ സെമിനാരിയിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ സംഭവം രാവിലെയാണ് അറിഞ്ഞത്. പോണ്ടിച്ചേരിയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ എത്തുന്ന ഇളയ സഹോദരിയും ക്ളൂണി സന്യാസിനി സമൂഹാംഗവുമായ സിസ്റര്‍ ജാക്വിലിനെ സ്വീകരിക്കാന്‍ ഫാ. തോമസ് വിമാനത്താവളത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. വിമാനത്താവളത്തിലെത്തി സഹോദരനെ തുടരെ ഫോണ്‍ ചെയ്തിട്ടും എടുക്കാതിരുന്നതിനെത്തുടര്‍ന്ന് സിസ്റ്റര്‍ ജാക്വിലിന്‍ തനിയെ സെമിനാരിയിലെത്തി. തുടര്‍ന്ന് അന്തേവാസികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്െടത്തിയത്. ബാംഗളൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജ്യോതി പ്രകാശ് മിര്‍ജിയുടെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തിവരുകയാണ്. ഫാ. തോമസിന്റെ മൃതദേഹം ബാംഗളൂര്‍ രാമയ്യ മെഡിക്കല്‍ കോളജില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് പോസ്റ്മോര്‍ട്ടം നടത്തി.

ബാംഗളൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ എംബാം ചെയ്തശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ എട്ടിന് സെന്റ് പീറ്റേഴ്സ് സെമിനാരി ചാപ്പലില്‍ പൊതുദര്‍ശനത്തിനുശേഷം ഊട്ടി രൂപതാ കേന്ദ്രത്തിലേക്കു കൊണ്ടുപോകും. തുടര്‍ന്ന് ഏറ്റുമാനൂരില്‍ കൊണ്ടുവന്നു സംസ്കരിക്കുന്നതിന് ഊട്ടി രൂപതാകേന്ദ്രം അനുമതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. ബാംഗളൂര്‍ ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാഡ് മൊറാസ് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സെമിനാരിയിലെത്തിയിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്മൂന്നിന് ഏറ്റുമാനൂര്‍ കൊടുവത്താനം സെന്റ് ജോസഫ്സ് ടൌണ്‍ പള്ളിയില്‍. കോട്ടയം അതിരൂപതയില്‍പ്പെട്ട ഏറ്റുമാനൂര്‍ സെന്റ് ജോസഫ്സ് ഇടവക പഴയമ്പള്ളില്‍ (കൊച്ചുപുരയില്‍) പി.എം. ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ഇളയ പുത്രനാണ്. ഏറ്റുമാനൂരില്‍നിന്നു സഹോദരപുത്രന്‍ ജോസഫ് മാത്യുവും സഹോദരീപുത്രന്‍ ബേബി ചാക്കോയും ഇന്നലെ വൈകുന്നേരം ബാംഗളൂരിലെത്തിയിട്ടുണ്ട്. ഫാ. തോമസ് ഏറ്റുമാനൂരിലുള്ള കുടുംബാംഗങ്ങളെ ഞായറാഴ്ച ഫോണില്‍ വിളിച്ച് ഈസ്റര്‍ ആശംസകള്‍ അറിയിച്ചിരുന്നു. ജനുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നത്. കഴിഞ്ഞ ദിവസം ഒരു സംഘം സെമിനാരിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഒരു സെക്യൂരിറ്റിക്കു പരിക്കേറ്റിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഈ സംഭവത്തിനു പങ്കുള്ളതായി വ്യക്തമല്ലെന്നു സെമിനാരി വൃത്തങ്ങള്‍ പറഞ്ഞു. മേരി ചാക്കോ മൂലക്കാട്ട് (വെളിയന്നൂര്‍), എലീശ ഉതുപ്പ് ചാലായില്‍ (നീണ്ടൂര്‍) എന്നിവരാണു മറ്റു സഹോദരങ്ങള്‍.



ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കു വീണ്ടും കൈയേറ്റ ഭീഷണി
തലവരിപ്പണം പരാതി: വിജിലൻസ് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി
എംഎൽഎമാരുടെ നിരാഹാരം നാലാം ദിനത്തിലേക്ക്
കാലവർഷത്തിലെ മഴക്കുറവ് 34%
അഞ്ചാംദിനവും നിയമസഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി
കേരള തീരത്തു ജാഗ്രത
ഇടുക്കിയിൽ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം
അതിവേഗ റെയിൽപ്പാത: കരടു റിപ്പോർട്ട് പരിഗണനയ്ക്ക്
സ്വാശ്രയ കോഴ: സമഗ്രാന്വേഷണം വേണമെന്നു ഡീൻ
ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കാൻ വ്യവസ്‌ഥ കൊണ്ടുവരും: റവന്യു മന്ത്രി
മദ്യത്തിന്റെ വില 10 മുതൽ 22 വരെ രൂപ വർധിപ്പിച്ചു
ജിഷ വധക്കേസിൽ നവംബർ രണ്ടിനു വിചാരണ തുടങ്ങും
എത്യോപ്യൻ കർദിനാളിന് എറണാകുളത്തു സ്വീകരണം
കെസിഎസ്എൽ കാരുണ്യദൂത് യാത്രയ്ക്കു വരവേല്പ്
പാലാരിവട്ടം ഫ്ളൈഓവർ 12 ന് ഉദ്ഘാടനം ചെയ്യും
ഫാ. പ്ലാസിഡ് ജെ. പൊടിപാറ അനുസ്മരണ സിമ്പോസിയം നാളെ
അന്തർ സംസ്‌ഥാന നദീജല കരാർ: ചർച്ച പുനരാരംഭിക്കുമെന്നു മുഖ്യമന്ത്രി
കെട്ടിക്കിടക്കുന്ന നെല്ല്സംഭരിക്കാൻ നടപടി സ്വീകരിക്കും: കൃഷിമന്ത്രി
സിപിഎം നിലപാട് ദൗർഭാഗ്യകരമെന്നു സുധീരൻ
ഡോ.ജി.ആർ. സിംഗ് വിരമിച്ചു
പിഎസ്സി അറിയിപ്പ്
പ്രോജക്ട് ഫെലോ ഒഴിവ്
ലഹരി പടർത്തും ബാംഗളൂർ ഡെയ്സ്
തലവരിപ്പണം: തെറ്റിദ്ധരിപ്പിച്ച ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നു സുധീരൻ
പരിയാരം ഫീസിന്റെ പേരിൽ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടിയും സഭയിൽ നേർക്കുനേർ
അൻവർ സാദത്ത് സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറി
സൈനിക നടപടിക്കു നിയമസഭയുടെ പൂർണ പിന്തുണ
കോട്ടയം വഴി ഇന്നു ട്രെയിൻ നിയന്ത്രണം
നിയമസഭയിൽ കക്ഷിനേതാക്കളുടെ യോഗം ചേർന്നില്ലെന്നു മുഖ്യമന്ത്രി; നടന്നതു കൂടിയാലോചനയെന്നു സ്പീക്കർ
പഞ്ചാ.ജീവനക്കാരനു നാലു വർഷം തടവും അരലക്ഷം പിഴയും
തെരുവുനായ കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ മറിഞ്ഞു
ഉലകം ചുറ്റും അന്തർജനം
രാജ്യകാര്യത്തിൽ ഒരുമ; പിന്നെയെല്ലാം തർക്കം
കേരള കോൺഗ്രസ്–എം സ്വതന്ത്ര നിലപാടിലുറച്ച് മുന്നോട്ടുപോകും: കെ.എം. മാണി
ഭാര്യയെ തലയ്ക്കടിച്ചു കൊന്ന കേസിൽ ജീവപര്യന്തം
കർഷകരെ സംരക്ഷിക്കുന്നതിൽ റബർ ബോർഡ് പരാജയപ്പെട്ടു: ഇൻഫാം
സ്വാശ്രയം: ഇടതു ഘടകകക്ഷികൾ നലപാടു വ്യക്‌തമാക്കണമെന്നു കേരള കോൺഗ്രസ് –ജേക്കബ്
കഞ്ചാവുമായി നാലുപേരെ പിടികൂടി
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രത്തിൽ 12 സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ
ഹരിതം
നിയന്ത്രണം വിട്ട സ്കൂൾ ബസിടിച്ച് വിദ്യാർഥിനി മരിച്ചു
ക്രിസ്റ്റീനിൽ എസ്ആർഎം ധ്യാനം നാളെ
മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: ചിറ്റിലപ്പിള്ളി
ജനങ്ങളിൽ നീതിബോധം വളർത്താൻ സാഹിത്യ സംവാദം വേണം: സാറാ ജോസഫ്
എഎപി ആന്റി കറപ്ഷൻ വിംഗ് ഓഫീസ് കലൂരിൽ
ടിപ്പർലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു
ബാങ്കിന്റെ ജപ്തി നടപടിക്കിടെ വസ്ത്രവ്യാപാരി കുഴഞ്ഞു വീണുമരിച്ചു
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ 31 വരെ പുതുക്കാം
വിദ്യാർഥികൾക്ക് മൃഗശാല പ്രവേശനം സൗജന്യം
സഞ്ചയികാ സമ്പാദ്യപദ്ധതി ഇനി ട്രഷറിയിൽ നിക്ഷേപിക്കാം
നാലാം ദിവസവും പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
എംഎൽഎമാരുടെ നിരാഹാരം മൂന്നാം ദിനത്തിലേക്ക്
സ്വാശ്രയ സമരം ശക്‌തമാക്കാൻ യുഡിഎഫ് തീരുമാനം
ശബരിനാഥിന് നാലു വർഷം തടവും എട്ടു കോടി രൂപ പിഴയും
അമ്പലമുകളിൽ വാതകം ചോർന്നു; നിരവധി പേർക്കു ദേഹാസ്വാസ്‌ഥ്യം
ഇരുമ്പനം ഐഒസിയിലെ ടാങ്കർ സമരം; ഇന്ധനനീക്കം നിലച്ചു
സൈബർ ക്രൈംബ്രാഞ്ച് രൂപീകരിക്കും: മുഖ്യമന്ത്രി
നിരന്തരം വിമർശിക്കുന്നത് ആശാസ്യമല്ലെന്ന് സ്പീക്കർ
പോലീസിൽ വനിതകളുടെ എണ്ണം 10 ശതമാനമാക്കും
യുവാവ് കൊല്ലപ്പെട്ട സംഭവം; അഞ്ചു പേർ അറസ്റ്റിൽ
അധോലോകമായി ഇതരസംസ്‌ഥാനക്കാരുടെ ലേബർ ക്യാമ്പുകൾ
ടോം ജോസിനെതിരേ വിജിലൻസ് അന്വേഷണം
71 പേർ സ്വന്തമായി ആധാരം തയാറാക്കി
’ ഞാൻ ജീവിച്ചിരിക്കുന്നത് മിനി ടീച്ചറുടെ വൃക്കയിലൂടെ, അവയവദാനം ചെയ്തവരെ അപമാനിക്കരുത് ‘
ഭൂരഹിത ആദിവാസികൾക്കു ഭൂമി നൽകേണ്ടതു സർക്കാരിന്റെ കടമ: ഹൈക്കോടതി
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഒക്ടോബർ ഏഴ് മുതൽ
ജോലി തട്ടിപ്പ്: പിടിയിലായവർക്ക് മലേഷ്യയിൽനിന്ന് 17 ലക്ഷം രൂപയെത്തി
പുതുഹൃദയം ലഭിച്ചവർക്കൊപ്പം ഹൃദയദിനാഘോഷം
കുസാറ്റിലെ കെഎസ്യു മാർച്ചിൽ സംഘർഷം; നാലു പേർക്കു പരിക്ക്
ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നാളെ മുതൽ
പതാകദിനം ആചരിക്കും
ജിതേഷിനു ഹൃദയം തേടി കൂട്ടുകാർ; സോഷ്യൽ മീഡിയ കാമ്പയിൻ ഹിറ്റ്
ദമ്പതികളെ ബന്ദിയാക്കി കൊള്ള: നാലുപേർ അറസ്റ്റിൽ
കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.