ധാംബുളയിലെ ആന്പള
ധാംബുളയിലെ ആന്പള
Sunday, August 20, 2017 10:36 AM IST
ധാം​ബു​ള: ടെ​സ്റ്റി​ലെ ഫോം ​ഏ​ക​ദി​ന​ത്തി​ലും ആ​വ​ര്‍ത്തി​ച്ച​പ്പോ​ള്‍ പരന്പരയിലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ശ്രീലങ്കയെ ഇന്ത്യ ഒ​മ്പ​ത് വി​ക്ക​റ്റി​ന് തകർത്തു. 217 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ര്‍ന്ന ഇ​ന്ത്യ ഒ​രി​ക്ക​ല്‍പ്പോ​ലും സ​മ്മ​ര്‍ദ​ത്തി​ല്‍ പെ​ടാ​തെ വി​ജ​യം സ്വ​ന്ത​മാ​ക്കി. 28.5 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​മാ​ക്കി ഇ​ന്ത്യ 220 റ​ണ്‍സ് എ​ടു​ത്ത് ക​ളി അ​വ​സാ​നി​പ്പി​ച്ചു. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ മു​ന്നി​ലെ​ത്തി.

ശി​ഖ​ര്‍ ധ​വാ​ന്‍റെ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി​യാ​ണ് (132*) ഇ​ന്ത്യ​ക്ക് അ​നാ​യാ​സം ജ​യ​മൊ​രു​ക്കി​യ​ത്. 90 പ​ന്തി​ല്‍ 20 ഫോ​റും മൂ​ന്നു സി​ക്‌​സു​മാ​ണ് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ പാ​യി​ച്ച​ത്. നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി ( 70 ​പ​ന്തി​ല്‍ 82) ധ​വാ​ന് മി​ക​ച്ച പി​ന്തു​ണ ന​ല്‍കി. സാ​വ​ധാ​നം തു​ട​ങ്ങി​യ രോ​ഹി​ത് ശ​ര്‍മ (4) റ​ണ്‍ ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു. ധ​വാ​ന്‍ തു​ട​ക്കംമു​ത​ലേ ആ​ക്ര​മ​ണമൂ​ഡി​ലാ​യി​രു​ന്നു. ധ​വാ​നും കോ​ഹ്‌​ലി​യും ഒ​ത്തു​ചേ​ര്‍ന്ന ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 197 റ​ണ്‍സി​ന്‍റെ അ​പ​രാ​ജി​ത കൂട്ടുകെട്ടാണ് ഇരുവരും ചേർ ന്ന് കെട്ടിപ്പടുത്തത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ശ്രീ​ല​ങ്ക ഇ​തു​പോ​ലൊ​രു പ​ത​നം പ്ര​തീ​ക്ഷി​ച്ചു​കാ​ണി​ല്ല. മി​ക​ച്ച​നി​ല​യി​ല്‍നി​ന്ന് വ​ള​രെ വേ​ഗ​മാ​ണ് ല​ങ്ക ത​ക​ര്‍ന്ന​ത്. ഒ​രു​ഘ​ട്ട​ത്തി​ല്‍ ഒ​രു വി​ക്ക​റ്റി​ന് 139 റ​ണ്‍സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ല്‍നി​ന്നാ​ണ് 216ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യ​ത്. ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തിയ ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍മാ​രാ​ണ് ല​ങ്ക​യെ ത​ക​ര്‍ത്ത​ത്. അ​ക്ഷ​ര്‍ പ​ട്ടേ​ല്‍ (34 റ​ണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ്), കേ​ദാ​ര്‍ ജാ​ദ​വ് (26 റ​ണ്‍സി​ന് രണ്ട്) എ​ന്നി​വ​രാ​ണ് ല​ങ്ക​യെ ത​ക​ര്‍ത്ത​ത്. ഇ​വ​ര്‍ക്കു പി​ന്തു​ണ​യാ​യി യു​സ്‌​വേ​ന്ദ്ര ചാ​ഹ​ലും പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ​യും രണ്ടു വിക്കറ്റ് വീതം നേടി. ല​ങ്ക​ന്‍ നാ​യ​ക​ന്‍ ഉ​പു​ല്‍ ത​രം​ഗ പ്ര​തീ​ക്ഷി​ച്ച തു​ട​ക്കം ന​ല്‍കാ​ന്‍ ഓ​പ്പ​ണ​ര്‍മാ​രാ​യ നി​രോ​ക്ഷ​ന്‍ ഡി​ക്‌​വെ​ല​യ്ക്കും ധ​നു​ഷ്‌​ക ഗു​ണ​തി​ല​ക​യ്ക്കു​മാ​യി.

ഗു​ണ​തി​ല​ക​യു​ടെ (35) വി​ക്ക​റ്റ് ന​ഷ്ട​മാ​കു​മ്പോ​ള്‍ ല​ങ്ക​യു​ടെ സ്‌​കോ​ര്‍ 74ലെ​ത്തി. ചാ​ഹ​ലി​നെ റി​വേ​ഴ്‌​സ് സ്വീ​പ്പി​നു ശ്ര​മി​ച്ചതാണ് ഗുണതിലകയ്ക്കു തിരിച്ചടിയാ യത്. ഇ​രു​വ​രും വ​ലി​യ ഷോ​ട്ടു​ക​ളൊ​ന്നും ക​ളി​ച്ചി​ല്ലെ​ങ്കി​ലും ഇ​ന്ത്യ​ക്കു സ​മ്മ​ര്‍ദ​മു​ണ്ടാ​ക്കാ​നാ​യി. കു​ശാ​ല്‍ മെ​ന്‍ഡി​സിനൊ​പ്പം ചേ​ര്‍ന്ന ഡി​ക്‌വെ​ല റ​ണ്‍റേ​റ്റ് ഉ​യ​ര്‍ത്തി​ക്കൊ​ണ്ടി​രു​ന്നു. 20 ഓ​വ​റി​ലെ​ത്തി​യ​പ്പോ​ള്‍ ല​ങ്ക നൂ​റു റ​ണ്‍സ് ക​ട​ന്നു. ഇ​തോ​ടെ ല​ങ്ക മി​ക​ച്ച സ്‌​കോ​റി​ലെ​ത്തു​മെ​ന്നു തോ​ന്നി​ച്ചു. എ​ന്നാ​ല്‍ തി​രി​ച്ചി​റ​ക്കം പെ​ട്ടെ​ന്നാ​യി​രു​ന്നു. കോ​ഹ്‌​ലി പ​ന്ത് സ്പി​ന്ന​ര്‍മാ​രു​ടെ കൈ​ക​ളി​ലേ​ല്‍പ്പി​ച്ചു. അ​ക്‌ഷ​റും ജാ​ദ​വും ചേ​ര്‍ന്ന് ല​ങ്ക​യെ വ​രി​ഞ്ഞു​മു​റു​ക്കാ​ന്‍ തു​ട​ങ്ങി. ജാ​ദ​വി​ന്‍റെ വേ​ഗം കു​റ​ഞ്ഞ പ​ന്തു​ക​ള്‍ക്കു പു​റ​മെ അ​ക്ഷ​ര്‍ ലൈ​നി​ലും ലെം​ഗ്തി​ലും പ​ന്തെ​റി​ഞ്ഞ​തോ​ടെ ല​ങ്ക​ന്‍ സ്‌​കോ​റിംഗിനു കടിഞ്ഞാണായി. ഇ​തി​നി​ടെ ഡി​ക്‌വെ​ല​യെ (64) ജാ​ദ​വ് വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ക്കി. ല​ങ്ക​ന്‍ സ്‌​കോ​ര്‍ 139. മെ​ന്‍ഡി​സി​നെ (36) അ​ക‌്ഷ​ര്‍ ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി. ഈ ​ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ ല​ങ്ക​യു​ടെ ത​ക​ര്‍ച്ച​യ്ക്കു​ള്ള തു​ട​ക്ക​മാ​യി​രു​ന്നു. ജാ​ദ​വ് എ​റി​ഞ്ഞ ഫു​ള്‍ടോ​സിൽ കൂ​റ്റ​ന്‍ അ​ടി​ക്കു ശ്ര​മി​ച്ച ഉ​പു​ല്‍ ത​രം​ഗ (13) ധ​വാ​നു ക്യാ​ച്ച് ന​ല്‍കി. പി​ന്നീ​ട് ക​ണ്ട​ത് മ​ധ്യ​നി​ര​യി​ലു​ള്ള​വ​രും വാ​ല​റ്റ​ക്കാ​രും ഒ​ന്നി​നു പി​റ​കെ ഒ​ന്നാ​യി തി​രി​ച്ചു പ​വ​ലി​യ​നി​ലേ​ക്കു ന​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ച​മാ​ര ക​പു​ഗേ​ദ​ര​യു​ടെ (1) അ​നാ​വ​ശ്യ​മാ​യ ഓ​ട്ടം കോ​ഹ്‌​ലി​യു​ടെ നേ​രി​ട്ടു​ള്ള ത്രോ​യി​ല്‍ അ​വ​സാ​നി​ച്ചു. വി​ക്ക​റ്റ് വീ​ഴ്ച​യ്ക്കി​ട​യി​ൽ എ​യ്ഞ്ച​ലോ മാ​ത്യൂ​സ് (36 നോ​ട്ടൗ​ട്ട്)​ഒ​ര​റ്റ​ത്ത് പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും കൂ​ട്ടു​കൊ​ടു​ക്കാ​ന്‍ ആ​ളി​ല്ലാ​യി​രു​ന്നു.


സ്‌​കോ​ര്‍ബോ​ര്‍ഡ്
ശ്രീ​ല​ങ്ക ബാറ്റിംഗ്
ഡി​ക്‌വെ​ല എ​ല്‍ബി​ഡ​ബ്ല്യു ജാ​ദ​വ് 64, ഗു​ണ​തി​ല​ക സി ​രാ​ഹു​ല്‍ ബി ​ചാ​ഹ​ല്‍ 35, മെ​ന്‍ഡി​സ് ബി ​അ​ക്ഷ​ര്‍ 36, ത​രം​ഗ സി ​ധ​വാ​ന്‍ ബി ​ജാ​ദ​വ് 13, മാ​ത്യൂ​സ് നോ​ട്ടൗ​ട്ട് 36, ക​പു​ഗേ​ദ​ര റ​ണ്‍ ഔ​ട്ട് 1, ഹ​സാ​രം​ഗ സി ​ജാ​ദ​വ് ബി ​അ​ക്ഷ​ര്‍ 2, പെ​രേ​ര ബി ​ബും​റ 0, സ​ന്ധാ​ക​ന്‍ എ​ല്‍ബി​ഡ​ബ്ല്യു ബി ​അ​ക്ഷ​ര്‍ 5, മ​ലിം​ഗ സ്റ്റം​പ്ഡ് ധോ​ണി ബി ​ചാ​ഹ​ല്‍ 8, വി​ശ്വ ഫെ​ര്‍ണാ​ണ്ടോ ബി ​ബും​റ 0 എ​ക്‌​സ്ട്രാ​സ് 16, ആ​കെ 43.2 ഓ​വ​റി​ല്‍ 216ന് ​എ​ല്ലാ​വ​രും പു​റ​ത്ത്.

ബൗ​ളിം​ഗ്
ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ 6-0-33-0, പാ​ണ്ഡ്യ 6-0-35-0, ബും​റ 6.2 -0-22-2, ചാ​ഹ​ല്‍ 10-0-60-2, ജാ​ദ​വ് 5-0-26-2, അ​ക്ഷ​ര്‍ 10-0-34-3
ഇ​ന്ത്യ ബാറ്റിംഗ്
രോ​ഹി​ത് ശ​ര്‍മ റ​ണ്‍ ഔ​ട്ട് 4, ധ​വാ​ന്‍ നോ​ട്ടൗ​ട്ട് 132, കോ​ഹ്‌ലി ​നോ​ട്ടൗ​ട്ട് 82, എ​ക്‌​സ്ട്രാ​സ് 2, ആ​കെ 28.5 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റി​ന് 220.
ബൗ​ളിം​ഗ്
മ​ലിം​ഗ 8-0-52-0, ഫെ​ര്‍ണാ​ണ്ടോ 6-0-43-0, മാ​ത്യൂ​സ് 2-0-9-0, പെ​രേ​ര 2-0-18-0, സ​ന്ധാ​ക​ന്‍ 6-0-63-0, ഡി ​സി​ല്‍വ 4.5-0-35-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.