എ​ഫ്എ ക​പ്പ് ആ​ഴ്‌​സ​ണ​ലി​ന്
എ​ഫ്എ ക​പ്പ് ആ​ഴ്‌​സ​ണ​ലി​ന്
Saturday, May 27, 2017 5:59 PM IST
ലണ്ട​ന്‍: എ​ഫ്എ ക​പ്പ് കി​രീ​ടം ആ​ഴ്‌​സ​ണ​ല്‍ സ്വ​ന്ത​മാ​ക്കി. വി​ഖ്യാ​ത​മാ​യ വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന എ​ഫ്എ ക​പ്പ് ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 2-1ന് ​ചെ​ല്‍​സി​യെ ത​ക​ര്‍​ത്തു. സീ​സ​ണി​ലെ ര​ണ്ടാം കി​രീ​ട​മെ​ന്ന ചെ​ല്‍​സി​യു​ടെ മോ​ഹ​മാ​ണ് ആ​ഴ്‌​സ​ണ​ല്‍ ത​ക​ര്‍​ത്ത​ത്. അ​ല​ക്‌​സി​സ് സാ​ഞ്ച​സ് (4) ആ​ഴ്‌​സ​ണ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. ഡി​യേ​ഗോ കോ​സ്റ്റ 76-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ മ​ട​ക്കി​യ​തോ​ടെ മ​ത്സ​രം നീ​ളു​മെ​ന്നു തോ​ന്നി​ച്ചു. എ​ന്നാ​ല്‍ ആ​രോ​ണ്‍ റാം​സെ ആ​ഴ്‌​സ​ണ​ലി​ന്‍റെ ര​ക്ഷ​ക​നാ​യി 79-ാം മി​നി​റ്റി​ല്‍ വി​ജ​യ ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

കി​രീ​ട​ത്തോ​ടെ സീ​സ​ണ്‍ പൂ​ര്‍​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ഇ​രു​ടീ​മും ആ​ദ്യ മു​ത​ലേ ആ​ക്ര​മ​ണ മൂ​ഡി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ലാം മി​നി​റ്റി​ല്‍ ആ​ഴ്‌​സ​ണ​ലി​ന്‍റെ വ​ക ഗോ​ളെ​ത്തി. അ​ല​ക്‌​സി​സ് സാ​ഞ്ച​സാണ് ഗോൾ നേടിയത്.


ര​ണ്ടാം പ​കു​തി​യി​ല്‍ ചെ​ല്‍​സി​യാ​ണ് കൂ​ടു​ത​ല്‍ മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍​ഡ് ക​ണ്ട് വി​ക്ട​ര്‍ മോ​സ​സ് പു​റ​ത്താ​യ​ത് നീ​ല​കു​പ്പാ​യ​ക്കാ​രു​ടെ താ​ളം തെ​റ്റി​ച്ചു. ത​ള​രാ​തെ പൊ​രു​തി​യ ചെ​ല്‍​സി​യു​ടെ നി​ര​ന്ത​ര മു​ന്നേ​റ്റ​ത്തി​ന്‍റെ ഫ​ലം 76-ാം മി​നി​റ്റി​ലെ​ത്തി. ഡി​യേ​ഗോ കോ​സ്റ്റ സ​മ​നി​ല പി​ടി​ച്ചു. വി​ല്യ​ന്‍റെ പാ​സി​ല്‍ നി​ന്നാ​യി​രു​ന്നു ഗോ​ള്‍. 79-ാം മി​നി​റ്റി​ല്‍ റാം​സെ പീ​ര​ങ്കി​പ്പ​ട​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച് ചെ​ല്‍​സി​യു​ടെ വ​ല കു​ലു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.