മൈ​ക്രോ​സോ​ഫ്റ്റ് എംഎസ് പെ​യി​ന്‍റ് നി​ർ​ത്തുന്നു
മൈ​ക്രോ​സോ​ഫ്റ്റ് എംഎസ് പെ​യി​ന്‍റ് നി​ർ​ത്തുന്നു
Monday, July 24, 2017 11:35 AM IST
റെഡ്മണ്ട്(വാഷിംഗ്ടൺ): മൂ​ന്നു പ​തി​റ്റാ​ണ്ട​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം എം​എ​സ് പെ​യി​ന്‍റ് മൈ​ക്രോ​സോ​ഫ്റ്റ് നി​ർ​ത്തു​ന്നു. അ​ടി​സ്ഥാ​ന ഡ്രോ​യിം​ഗ് ടൂ​ൾ ആ​യ എം​എ​സ് പെ​യി​ന്‍റി​നെ വൈ​കാ​തെ വി​ൻ​ഡോ​സ് 10ൽ​നി​ന്ന് ഒ​ഴി​വാ​ക്കും. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഏ​റ്റ​വും പു​തി​യ വി​ൻ​ഡോ​സ് 10ന്‍റെ അ​പ്ഡേ​ഷ​നി​ൽ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന സോഫ്​റ്റ്‌​വെ​യ​റു​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രു​ന്നു. ഈ ​പ​ട്ടി​ക​യി​ൽ ആ​റാ​മ​താ​ണ് എം​എ​സ് പെ​യി​ന്‍റ്.

അ​ധി​ക​മാ​രും എം​എ​സ് പെ​യി​ന്‍റ് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്ന ബോ​ധ്യമാണ് പു​തി​യ നീ​ക്ക​ത്തി​ന് മൈ​ക്രോ​സോ​ഫ്റ്റി​നെ പ്രേ​രി​പ്പി​ച്ച​ത്. പു​തി​യ വി​ൻ​ഡോ​സ് 10 അ​പ്ഡേ​ഷ​നി​ൽ പെ​യി​ന്‍റ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ങ്കി​ലും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വി​ൻ​ഡോ​സ് സ്റ്റോ​റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. മൈ​ക്രോ​സോ​ഫ്റ്റ് എ​ഡ്ജി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന റീ​ഡ​ർ ആ​പ്പാ​യ ഒൗ​ട്ട്‌ലുക്ക് എ​ക്സ്പ്ര​സും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​യി​ൽ ഉ​ൾ​പ്പെ​ടും.

എ​ന്നാ​ൽ, ഏ​പ്രി​ലി​ൽ മൈ​ക്രോ​ഫ്സ്റ്റ് പു​റ​ത്തി​റ​ക്കി​യ വി​ൻ​ഡോ​സ് 10 ക്രി​യേ​റ്റേ​ഴ്സ് അ​പ്ഡേ​റ്റി​ൽ പു​തി​യ 3ഡി ​പെ​യി​ന്‍റ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 2ഡി ​ഇ​മേ​ജ് എ​ഡി​റ്റിം​ഗ് ടൂ​ളു​ക​ളും 3ഡി ​ഇ​മേ​ജ് ക്രി​യേ​റ്റിം​ഗ് ടൂ​ളു​ക​ളു​മു​ണ്ട്. പ​ഴ​യ എം​എ​സ് പെ​യി​ന്‍റി​ൽ​നി​ന്നു വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ് 3ഡി ​പെ​യി​ന്‍റ്.

കൂ​ടാ​തെ സു​ര​ക്ഷാ ഫീ​ച്ച​റാ​യ സി​സ്കീ മാ​റ്റി ബി​റ്റ് ലോ​ക്ക​ർ അ​വ​ത​രി​പ്പി​ക്കും. സി​സ്കീ​ക്ക് സു​ര​ക്ഷ പോ​രെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ടൈ​ൽ ഡാ​റ്റ ലെ​യ​ർ മാ​റി ടൈ​ൽ സ്റ്റോ​റും ട്ര​സ്റ്റ​ഡ് പ്ലാ​റ്റ്ഫോം മോ​ഡ്യൂ​ൾ മാ​റി പു​തി​യ സം​വി​ധാ​ന​വും വി​ൻ​ഡോ​സ് 10ൽ ​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.