തേഡ് പാർട്ടി പ്രീമിയം: അധിക വർധന കാറുകൾക്ക്
തേഡ് പാർട്ടി  പ്രീമിയം: അധിക വർധന കാറുകൾക്ക്
Thursday, March 30, 2017 10:50 AM IST
മും​ബൈ: 75 സി​സി വ​രെ​യു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ഒ​രു ലി​റ്റ​ർ വ​രെ എ​ൻ​ജി​ൻ ശേ​ഷി​യു​ള്ള കാ​റു​ക​ളു​ടെ​യും തേ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​ത്തി​ൽ മാ​റ്റ​മി​ല്ല. വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ൾ​ക്കു പ്രീ​മി​യം കു​റ​യും. നാ​ളെ ന​ട​പ്പാ​ക്കു​ന്ന നി​ര​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ഐ​ആ​ർ​ഡി​എ​ഐ) പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

ടു ​വീ​ല​റു​ക​ൾ

75 സി​സി​വ​രെ​യു​ള്ള ടു​വീ​ല​റു​ക​ൾ​ക്ക് പ്രീ​മി​യം 569 രൂ​പ​ത​ന്നെ തു​ട​രും. 75നും 150നു​മി​ട​യി​ൽ സി​സി ഉ​ള്ള​വ​ർ​ക്കു പ്രീ​മി​യം 16 ശ​ത​മാ​നം കൂ​ടും. 619 രൂ​പ​യി​ൽ​നി​ന്ന് 720 രൂ​പ​യി​ലേ​ക്ക്. 150-350 സി​സി വി​ഭാ​ഗ​ത്തി​ൽ 40 ശ​തമാ​ന​മു​ണ്ട് വ​ർ​ധ​ന. 970 രൂ​പ​യാ​ണു പു​തി​യ നി​ര​ക്ക്. അ​തി​നു​ മു​ക​ളി​ൽ 26 ശ​ത​മാ​നം വ​ർ​ധ​ന. 884 രൂ​പ​യി​ൽ​നി​ന്ന് 1,114 രൂ​പ​യി​ലേ​ക്ക്.

കാ​റു​ക​ൾ

ആ​യി​രം സി​സി​വ​രെ​യു​ള്ള കാ​റു​ക​ൾ​ക്ക് പ്രീ​മി​യം മാ​റ്റ​മി​ല്ല. 2055 രൂ​പ തു​ട​രും. 1000 സി​സി​ക്കു​മു​ക​ളി​ൽ 1500 സി​സി വ​രെ​യു​ള്ള​വ​യ്ക്ക് 40 ശ​ത​മാ​ന​മാ​ണു വ​ർ​ധ​ന. 2,237 രൂ​പ​യാ​യി​രു​ന്ന പ്രീ​മി​യം 3,132 രൂ​പ​യാ​കും. 1500 സി​സി​ക്കു മു​ക​ളി​ലു​ള്ള​വ​യ്ക്കും 40 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ട്. 6,164 രൂ​പ​യി​ൽ​നി​ന്ന് 8,630 രൂ​പ​യി​ലേ​ക്ക്. വി​ന്‍റാഷ് ആ​ൻ​ഡ് ക്ലാ​സി​ക് കാ​ർ ക്ല​ബ് ഓ​ഫ് ഇ​ന്ത്യ വി​ന്‍റാഷ് കാ​ർ ഗ​ണ​ത്തി​ലാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യി​ട്ടു​ണ്ട്. കാ​റു​ക​ൾ പ്രീ​മി​യ​ത്തി​ൽ 25 ശ​ത​മാ​നം കു​റ​വു​ണ്ടാ​കും.


വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ
ഏ​ഴ​ര ട​ൺ വ​രെ ഭാ​രം വ​ഹി​ക്കു​ന്ന പ​ബ്ലി​ക് കാ​രി​യ​ർ വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ പ്രി​മി​യ​ത്തി​ൽ മാ​റ്റ​മി​ല്ല. പ്രൈ​വ​റ്റ് കാ​രി​യ​ർ ആ​ണെ​ങ്കി​ൽ ചെ​റി​യ വ​ർ​ധ​ന​യു​ണ്ട്. 7849 രൂ​പ​യി​ൽ​നി​ന്ന് 7938 രൂ​പ​യി​ലേ​ക്ക്.

ഏ​ഴ​ര ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​രം വ​ഹി​ക്കു​ന്ന​വ​യു​ടെ നി​ര​ക്ക് അ​ല്പം കു​റ​യും. ഇ​പ്പോ​ൾ 7.5-12 ട​ൺ വി​ഭാ​ഗ​ത്തി​ന് 14,390 രൂ​പ, 12-20 ട​ൺ വി​ഭാ​ഗ​ത്തി​ന് 15365 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു നി​ര​ക്ക്. ഇ​നി 7.5 -20 ട​ൺ വി​ഭാ​ഗ​ത്തി​ന് 14,330 രൂ​പ​യാ​കും.

പ്രൈ​വ​റ്റ് കാ​രി​യ​ർ വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ൾ​ക്കു പ്രീ​മി​യം 40 ശ​ത​മാ​നം വ​രെ വ​ർ​ധി​ക്കും.
ത്രീ ​വീ​ല​റു​ക​ളു​ടെ പ്രി​മി​യം 4200 രൂ​പ​യി​ൽ​നി​ന്ന് 5080 രൂ​പ​യി​ലേ​ക്കും കൂ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.