മൊസൂളിലെ പുരാതന മോസ്ക് ഐഎസ് തകർത്തു
മൊസൂളിലെ പുരാതന മോസ്ക് ഐഎസ് തകർത്തു
Thursday, June 22, 2017 12:18 PM IST
ഇ​​​ർ​​​ബി​​​ൽ: ഇ​​​റാ​​​ക്കി​​​ലെ മൊ​​​സൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​ന്ത്ര​​​ണ്ടാം നൂ​​​റ്റാ​​​ണ്ടി​​​ൽ നി​​​ർ​​​മി​​​ച്ച അ​​​ൽ​​​നൂ​​​രി മോ​​​സ്കും അ​​​തി​​​ന്‍റെ പ്ര​​​ശ​​​സ്ത​​​മാ​​​യ ച​​​രി​​​ഞ്ഞ മി​​​നാ​​​ര​​​വും ഐ​​​എ​​​സ് പോ​​​രാ​​​ളി​​​ക​​​ൾ ബോം​​​ബു​​​വ​​​ച്ചു ത​​​ക​​​ർ​​​ത്തു. ഇ​​​റ്റ​​​ലി​​​യി​​​ലെ പീ​​​സാ ഗോ​​​പു​​​ര​​​ത്തി​​​ന്‍റേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ​​​രീ​​​തി​​​യി​​​ൽ ചെ​​​രി​​​വു​​​ള്ള മി​​​നാ​​​രം അ​​​ൽ ഹ​​​ദ്ബ എ​​​ന്നാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

മ​​​ധ്യ​​​യു​​​ഗ​​​ത്തി​​​ൽ നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട ഈ ​​​മോ​​​സ്കി​​​ൽ 2014 ജൂ​​​ലൈ​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ർ​​​ഥ​​​നാ​​​വേ​​​ള​​​യി​​​ലാ​​​ണ് ഐ​​​എ​​​സ് നേ​​​താ​​​വ് അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി സി​​​റി​​​യ​​​യും ഇ​​​റാ​​​ക്കും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കാ​​​ലി​​​ഫേ​​​റ്റ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

യു​​​എ​​​സ് പി​​​ന്തു​​​ണ​​​യോ​​​ടെ ഇ​​​റാ​​​ക്ക് സൈ​​​നി​​​ക​​​ർ മൊ​​​സൂ​​​ൾ കൈ​​​യ​​​ട​​​ക്കാ​​​ൻ ശ്ര​​​മം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഭീ​​​ക​​​ര​​​ർ മോ​​​സ്ക് ത​​​ക​​​ർ​​​ത്ത​​​ത്. മോ​​​സ്ക് ത​​​ക​​​ർ​​​ത്ത ഐ​​​എ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യെ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ കു​​​റ്റ​​​മെ​​​ന്നാ​​​ണ് മൊ​​​സൂ​​​ൾ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഇ​​​റാ​​​ക്കി ക​​​മാ​​​ൻ​​​ഡ​​​ർ ജ​​​ന​​​റ​​​ൽ അ​​​ബ്ദു​​​ൾ​​​മി​​​ർ യാ​​​ര​​​ല്ലാ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.


മോ​​​സ്ക് ത​​​ക​​​ർ​​​ത്ത​​​തി​​​ലൂ​​​ടെ ഐ​​​എ​​​സ് പ​​​രാ​​​ജ​​​യം സ​​​മ്മ​​​തി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ഇ​​​റാ​​​ക്കി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹൈ​​​ദ​​​ർ അ​​​ൽ അ​​​ബാ​​​ദി പ​​​റ​​​ഞ്ഞു. അ​​​ൽ​​​നൂ​​​രി മോ​​​സ്ക് ത​​​ക​​​ർ​​​ന്ന​​​ത് അ​​​മേ​​​രി​​​ക്ക ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാണെന്ന് ഐ​​​എ​​​സി​​​ന്‍റെ അ​​​മാ​​​ക്വ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി ആ​​​രോ​​​പി​​​ച്ചു. അ​​​മേ​​​രി​​​ക്ക ഈ ​​​ആ​​​രോ​​​പ​​​ണം ത​​​ള്ളി. മോ​​​സ്കി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് യു​​​എ​​​സ് സ​​​ഖ്യ​​​സേ​​​നാ വ​​​ക്താ​​​വ് കേ​​​ണ​​​ൽ റ​​​യാ​​​ൻ ഡി​​​ല്ല​​​ൺ അ​​​സോ​​​സി​​​യേ​​​റ്റ​​​ഡ് പ്ര​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.മൊ​​​സൂ​​​ളി​​​ലു​​​ള്ള നി​​​ര​​​വ​​​ധി ച​​​രി​​​ത്ര​​​ സ്മാ​​​ര​​​ക​​​ങ്ങ​​​ൾ നേ​​​ര​​​ത്തെ ഐ​​​എ​​​സ് ത​​​ക​​​ർ​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.