ഐഎസ് ആക്രമണത്തിൽ യെമനിൽ 71 മരണം
ഐഎസ് ആക്രമണത്തിൽ യെമനിൽ 71 മരണം
Monday, August 29, 2016 11:07 AM IST
ഏഡൻ:യെമനിൽ ഏഡൻ നഗര ത്തിലെ സൈനിക റിക്രൂട്ട്മെന്റ് കേന്ദ്രത്തിൽ ഐഎസ് നടത്തിയ കാർ ബോംബ് ആക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടു. 98 പേർക്ക് പരിക്കേറ്റു. ഒരു വർഷത്തിനുള്ളിൽ ഏഡനിലുണ്ടാവുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

യെമൻ തലസ്‌ഥാനമായ സനായുടെ നിയന്ത്രണം ഇറാൻ പിന്തുണയുള്ള ഹൗതിവിമതർ പിടിച്ചതിനെത്തുടർന്നു പലായനം ചെയ്ത ഹാദി സർക്കാരിന്റെ ആസ്‌ഥാനമാണ് ഏഡൻ. സൗദി പിന്തുണയുള്ള ഹാദി സർക്കാരിനെയാണ് അന്തർദേശീയ സമൂഹം അംഗീകരിച്ചിട്ടുള്ളത്.

ഹൗതികൾക്ക് എതിരേയും ജിഹാദിസ്റ്റുകൾക്ക് എതിരേയും പോരാട്ടം നടത്തുന്നതിന് യെമൻ യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന കേന്ദ്രത്തിലാണു കാർബോംബ് ആക്രമണം നടന്നത്.


ഒരു സ്കൂളിലാണു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് അടച്ചിട്ടിരുന്ന സ്കൂൾഗേറ്റ് ഏതോ ആവശ്യത്തിനു തുറന്ന തക്കം നോക്കി ചാവേർഭടൻ കാർ ഓടിച്ച് അകത്തുകയറ്റി സ്ഫോടനം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ മേൽ്ക്കൂര തകർന്ന് റിക്രൂട്ടുകളുടെ ദേഹത്തുവീണു. ഇതിനടിയിൽപ്പെട്ടാണു പലരും മരിച്ചത്. സൈനിക റിക്രൂട്ടുമെന്റ് കേന്ദ്രത്തിലെ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഐഎസിന്റെ പ്രചാരണവിഭാഗമായ അമാക് ഏജൻസി പ്രസ്താവന പുറപ്പെ ടുവിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.