തുർക്കിയിൽ ഭീകരാക്രമണം; ആറു മരണം
തുർക്കിയിൽ ഭീകരാക്രമണം; ആറു മരണം
Monday, May 30, 2016 11:59 PM IST
അങ്കാറ: തുർക്കിയിലെ സിർനാക് പ്രവിശ്യയിൽ ഉണ്ടായ ഇരട്ട ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ ആറു മരണം. 20ൽ അധികം ആളുകൾക്ക് പരിക്കേറ്റു. <യൃ><യൃ> പോലീസ് വാഹനത്തിനു നേരെയായിരുന്നു രണ്ട് ആക്രമണങ്ങളും. കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പികെകെ) തീവ്രവാദികൾ റോഡിലെ മാൻഹോളിൽ ഘടിപ്പിച്ച ബോംബ് സ്ഫോടനത്തിൽ പോലീസ് വാഹനം തകർന്നു. സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാമത്തെ ആക്രമണത്തിലാണ് രണ്ട് പോലീസുകാർ കൊല്ലപ്പെട്ടത്. ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.