ഐഎസ് പ്രവർത്തനത്തിൽ ഏർപ്പെട്ട 500 ഇന്ത്യക്കാർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്
ഐഎസ് പ്രവർത്തനത്തിൽ ഏർപ്പെട്ട 500 ഇന്ത്യക്കാർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്
Tuesday, May 31, 2016 12:25 AM IST
ന്യൂഡൽഹി: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരപ്രവർത്തനത്തിന് ഇന്ത്യയിൽ കാര്യമായ വേരോട്ടം ഉണ്ടായില്ലെങ്കിലും ഐഎസ് പ്രവർത്തനത്തിൽ ആകൃഷ്‌ടരായ 500 ഇന്ത്യക്കാർ നിരീക്ഷണത്തിലാണെന്ന് രഹസ്യാന്വേഷണ വിഭാഗം. 400 മുതൽ 500വരെ ഇന്ത്യക്കാർ ഐഎസിൽ ആകൃഷ്‌ടരായിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും യുവാക്കളാണ്. വെബ്സൈറ്റുകളിലൂടെയും മറ്റും ഐഎസുമായി ബന്ധം സ്‌ഥാപിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ട്. ഐഎസ് ശക്‌തി കേന്ദ്രങ്ങളായ സിറിയയിലേക്കും ഇറാക്കിലേക്കും എത്താനുള്ള മാർഗങ്ങൾവരെ ഇവർ അന്വേഷിച്ചതായും രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസർക്കാരിനു നല്കിയ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.<യൃ><യൃ> ഐഎസുമായി ബന്ധംസ്‌ഥാപിക്കാൻ ശ്രമിച്ചവരെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശാനുസരണം സംസ്‌ഥാന പോലീസും, എൻഐഎയും സുഷ്മനിരീക്ഷണം നടത്തിവരുകയാണ്. ഇവരിൽ ഭൂരിഭാഗം ആളുകളെയും ചോദ്യംചെയ്തുകഴിഞ്ഞു. തീവ്രവാദ സംഘടനകളായ ജയ്ഷ് ഇ മുഹമ്മദ്, ഇന്ത്യൻ മുജാഹിദീൻ, ലഷ്കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുടെ പ്രവർത്തകരായിരുന്നവരാണ് ഐഎസിലേക്ക് മാറിയതെന്നും രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. <യൃ><യൃ>ജമ്മു കാഷ്മീർ, കർണാടക, കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഐഎസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. ഇവർ ഇന്റർ നെറ്റ് കേന്ദ്രീകൃതമായുള്ള കോളുകൾ, മെസേജുകൾ എന്നിവ നടത്താവുന്ന ആപ്ലിക്കേഷനുകളായ ലിവ്, ടാംഗോ, കിക്, നിംബസ്, വോക്സർ, ടോക്റേ, ട്രില്യൺ, ഗ്രൂപ്പ്മി, വൈബർ, ഹൈക്ക്, കകാവൊ ടോക്, ഐഎം പ്ലസ് തുടങ്ങിയവയിലൂടെ ഐഎസ് സന്ദേശങ്ങളുംമറ്റും കൈമാറിയതയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.<യൃ>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.