എ​ട​ത്വാ തി​രു​നാ​ളി​നു കൊ​ടി​യേ​റി
എ​ട​ത്വാ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, April 27, 2017 1:39 PM IST
എ​​ട​​ത്വാ: പ്ര​​സി​​ദ്ധ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ എ​​ട​​ത്വാ സെ​​ന്‍റ് ജോ​​ർ​​ജ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ കൊ​​ടി​​യേ​​റ്റി​​നു സാ​​ക്ഷ്യം​വ​​ഹി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​നു ന​​ട​​ന്ന മ​​ധ്യ​​സ്ഥ​​പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന എ​​ന്നി​​വ​​യ്ക്കു ശേ​​ഷം 7.30ന് ​​വി​​കാ​​രി ഫാ. ​​ജോ​​ണ്‍ മ​​ണ​​ക്കു​​ന്നേ​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ശീ​​ർ​​വ​​ദി​​ച്ച ശേ​​ഷ​​മാ​​ണു വി​​ശു​​ദ്ധ​​ന്‍റെ ചി​​ത്രം മു​​ദ്ര​​ണം ചെ​​യ്തു കൊ​​ടി​​യേ​​റ്റി​​യ​​ത്.

പ​​തി​​വി​​നു വി​​രു​​ദ്ധ​​മാ​​യി പ​​ള്ളി​​ക്കു​​ള്ളി​​ൽ​നി​​ന്നു കൊ​​ടി​​മ​​ര ചു​​വ​​ടു​​വ​​രെ ബാ​​രി​​ക്കേ​​ഡ് തീ​​ർ​​ത്തു കൊ​​ടി​​മ​​ര ചു​​വ​​ട്ടി​​ൽ​നി​​ന്നാ​​ണ് കൊ​​ടി ഉ​​യ​​ർ​​ത്തി​​യ​​ത്. ഗ്രീ​​ൻ പ്രോ​​ട്ടോ​​ക്കോ​​ളി​​നു പ്രാ​​ധാ​​ന്യം ന​​ൽ​​കി​​കൊ​​ണ്ടാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ തി​​രു​​നാ​​ൾ. എ​​ല്ലാ വ​​ർ​​ഷ​​വും പ്ലാ​​സ്റ്റി​​ക് ക​​യ​​ർ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് കൊ​​ടി ഉ​​യ​​ർ​​ത്തി​​യി​​രു​​ന്ന​​തെ​​ങ്കി​​ൽ ഇ​​ത്ത​​വ​​ണ പ​​ട്ടു​​നു​​ൽ​​കൊ​​ണ്ട് പി​​രി​​ച്ചെ​​ടു​​ത്ത ച​​ര​​ടാ​​ണു ഉ​​പ​​യോ​​ഗി​​ച്ച​​ത്. 200 മീ​​റ്റ​​ർ നീ​​ള​​ത്തി​​ൽ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ പ​​ട്ടു​​നൂ​​ൽ ച​​ര​​ട് ക​​ന്യാ​​കു​​മാ​​രി സ്വ​​ദേ​​ശി ഫ്ളോ​​റ​​ൻ​​സാ​​ണു നേ​​ർ​​ച്ച​​യാ​​യി​ ന​​ൽ​​കി​​യ​​ത്.

ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ൻ ആ​​യ ശേ​​ഷം പ​​ള്ളി​​യി​​ലെ​​ത്തി​​യ മു​​ൻ അ​​സി.​വി​​കാ​​രി കൂ​​ടി​​യാ​​യി​​രു​​ന്ന മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​നെ പ​​ള്ളി അ​​ൾ​​ത്താ​​ര​​യു​​ടെ മു​​ൻ​​പി​​ൽ കൈ​​ക്കാ​​ര​​ൻ വ​​ർ​​ഗീ​​സ് എം.​​ജെ. മ​​ണ​​ക്ക​​ളം സ്വീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്ന് മെ​​ത്രാ​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും ന​​ട​​ന്നു. കൊ​​ടി​​യേ​​റ്റി​​നു അ​​സി. വി​​കാ​​രി​​മാ​​രാ​​യ ഫാ. ​വ​​ർ​​ഗീ​​സ് പു​​ത്ത​​ൻ​​പു​​ര, ഫാ.​​ആ​​ന്‍റ​​ണി തേ​​വാ​​രി​​ൽ, ഫാ. ​വ​​ർ​​ഗീ​​സ് ഇ​​ട​​ച്ചേ​​ത്ര, ഫാ. ​​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ, ഫാ. ​​തോ​​മ​​സ് കാ​​ട്ടൂ​​ർ, ഫാ. ​ജോ​​ർ​​ജ് ച​​ക്കു​​ങ്ക​​ൽ, ഫാ. ​​വി​​ൽ​​സ​​ണ്‍ പു​​ന്ന​​ക്കാ​​ലാ​​യി​​ൽ, ഫാ. ​​റോ​​ജി​​ൻ തു​​ണ്ടി​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​ഡേ​​വി​​ഡ് മൈ​​ക്കി​​ൾ, ഫാ. ​സ​​ണ്ണി പ​​ടി​​ഞ്ഞാ​​റേ​​വാ​​രി​​ക്കാ​​ട്ട് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. മു​​ൻ എം​​എ​​ൽ​​എ. ഡോ.​​കെ.​​സി. ജോ​​സ​​ഫ്, ച​​ന്പ​​ക്കു​​ളം ബ്ലോ​​ക്കു​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പോ​​ളി തോ​​മ​​സ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ബി​​നു ഐ​​സ​​ക് രാ​​ജു, ജേ​​ക്ക​​ബ് ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​രും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ബി​​ൽ​​ബി മാ​​ത്യു ക​​ണ്ട​​ത്തി​​ൽ, കൈ​​ക്കാ​​ര​ന്മാ​രാ​യ വ​​ർ​​ഗീ​​സ് എം.​​ജെ. മ​​ണ​​ക്ക​​ളം, വി​​ൻ​​സെ​​ന്‍റ് തോ​​മ​​സ് പ​​ഴ​​യാ​​റ്റി​​ൽ, പി.​​ഡി. ആ​​ന്‍റ​​ണി പ​​ഴ​​യ​​മ​​ഠം, ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യ കു​​രു​​വി​​ള ജോ​​സ​​ഫ് പു​​ന്നാ​​ടം​​പാ​​ക്ക​​ൽ, ജ​​യ​​ൻ ജോ​​സ​​ഫ് പു​​ന്ന​​പ്ര എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

തി​​രു​​നാ​​ൾ ദി​​ന​​ത്തി​​ൽ പ​​ള്ളി​​യി​​ൽ എ​​ത്തു​​ന്ന തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു വി​​പു​​ല​​മാ​​യ സ​​ജ്ജീ​​ക​ര​​ണ​​ങ്ങ​​ളാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കെഎ​​സ്ആ​​ർ​​ടി​​സി എ​​ട​​ത്വാ ഡി​​പ്പോ​​യ്ക്കു പു​​റ​​മേ എ​​ട​​ത്വ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് കോ​​ള​​ജി​​നു മു​​ൻ​​വ​​ശ​​ത്താ​​യി​​ട്ടു​​ള്ള മൈ​​താ​​ന​​ത്ത് മേ​​യ് മൂ​​ന്നു മു​​ത​​ൽ താ​​ത്കാ​​ലി​​ക ഡി​​പ്പോ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​വും ആ​​രം​​ഭി​​ക്കും. കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം, ക​​ളി​​യി​​ക്ക​​വി​​ള, എ​​റ​​ണാ​​കു​​ളം, കോ​​ഴി​​ക്കോ​​ട്, പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​നി​​ന്നെ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ താ​​ത്കാ​​ലി​​ക ഡി​​പ്പോ​​യി​​ൽ​നി​​ന്ന് സ​​ർ​​വീ​​സ് ന​​ട​​ത്തും. തി​​രു​​നാ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ എ​​ത്തു​​ന്ന തീ​​ർ​​ഥാ​​ട​​ക​​രു​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ർ​​ക്കു​​ചെ​​യ്യാ​​ൻ എ​​ട​​ത്വാ കോ​​ള​​ജ്, ഹോ​​ളി ഏ​​ഞ്ച​​ൽ​​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ൾ മൈ​​താ​​നം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സൗ​​ക​​ര്യം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.