പെരുമ്പാവൂർ കൊലപാതകം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
പെരുമ്പാവൂർ കൊലപാതകം: പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
Wednesday, May 4, 2016 11:10 PM IST
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.<യൃ><യൃ>അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് നീങ്ങുന്നത്. പൂർണ ഗൗരവത്തോടുകൂടിയാണ് പോലീസ് ഈ കേസ് ഏറ്റെടുത്തിരിക്കുന്നത്. കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനാണ് സമയം എടുക്കുന്നത്. ജിഷയുടെ കൊലയാളിയെ ഉടൻ കണ്ടെത്തും. അതിക്രൂരമായ ഈ സംഭവം രാഷ്ര്‌ടീയ വിഷയമാക്കുന്നത് ശരിയല്ല. അത്തരത്തിലുള്ള നീക്കങ്ങൾ അപലപനീയമാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.