ചാന്പ്യൻസ് ലീഗ് ഫുട്ബോൾ: റോ​മ ക​ട​ന്ന് ഷാ​ക്ത​ർ
ചാന്പ്യൻസ് ലീഗ് ഫുട്ബോൾ:  റോ​മ ക​ട​ന്ന് ഷാ​ക്ത​ർ
Friday, February 23, 2018 1:03 AM IST
ഡോ​​ണ​​റ്റെ​​സ്ക്/​​മാ​​ഡ്രി​​ഡ്: ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ആ​​ദ്യ പാ​​ദ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബാ​​യ എ​​എ​​സ് റോ​​മ​​യ്ക്കെ​​തി​​രേ യു​​ക്രെ​​യി​​നി​​ൽ​​നി​​ന്നു​​ള്ള ഷാ​​ക്ത​​ർ ഡോ​​ണ​​റ്റെ​​സ്കി​​നു ജ​​യം. ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം ര​​ണ്ടെ​​ണ്ണം അ​​ടി​​ച്ചാ​​ണ് ഷാ​​ക്ത​​ർ സ്വ​​ന്തം കാ​​ണി​​ക​​ളു​​ടെ മു​​ന്നി​​ൽ ജ​​യ​​മാ​​ഘോ​​ഷി​​ച്ച​​ത്. ഇ​​തോ​​ടെ നോ​​ക്കൗ​​ട്ടി​​ലേ​​ക്കു​​ള്ള പാ​​ത​​യി​​ൽ യു​​ക്രെ​​യ്ൻ ക്ല​​ബ് മു​​ൻ​​തൂ​​ക്കം നേ​​ടി. എ​​ന്നാ​​ൽ, റോ​​മ​​യ്ക്ക് എ​​വേ ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ച്ച​​ത് ആ​​ശ്വാ​​സ​​ക​​ര​​മാ​​ണ്. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ സ്പാ​​നി​​ഷ് ക്ല​​ബ് സെ​​വി​​യ്യ​​യും ഇം​​ഗ്ലീ​​ഷ് വ​​ന്പ​​നാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡും ഗോ​​ൾര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു.

ഷാ​​ക്ത​​റി​​ന്‍റെ നാ​​ലാം ജ​​യം

റോ​​മ​​യും ഷാ​​ക്ത​​റും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങി​​യ​​തി​​ൽ നാ​​ലാം ജ​​യ​​മാ​​ണ് യു​​ക്രെ​​യി​​ൻ ക്ല​​ബ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഒ​​രു ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് റോ​​മ​​യ്ക്ക് ജ​​യി​​ക്കാ​​നാ​​യ​​ത്. 41-ാം മി​​നി​​റ്റി​​ൽ സെ​​ൻ​​ഗി​​സ് അ​​ണ്ട​​ർ റോ​​മ​​യെ മു​​ന്നി​​ലെ​​ത്തി​​ച്ചു. പോ​​സ്റ്റി​​ന്‍റെ ഇ​​ട​​തു​​ഭാ​​ഗ​​ത്തു​​നി​​ന്ന് സെ​​ൻ​​ഗ​​ിസി​​ന്‍റെ ഷോ​​ട്ട് വ​​ല​​യു​​ടെ ഇ​​ട​​ത് മൂ​​ല​​യി​​ൽ ഭ​​ദ്രം. എ​​ഡി​​ൻ ഡെ​​ക്കോ​​യു​​ടെ പാ​​സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു ഗോ​​ൾ. 52-ാം മി​​നി​​റ്റി​​ൽ ആ​​തി​​ഥേ​​യ​​ർ ഫ​​കു​​ൻ​​ഡോ ഫെ​​റേ​​യ്ക​​യി​​ലൂ​​ടെ ഗോ​​ൾ മ​​ട​​ക്കി. 71-ാം മി​​നി​​റ്റി​​ൽ ഉ​​ജ്വ​​ല ഫ്രീ​​കി​​ക്കി​​ലൂ​​ടെ ഫ്രെ​​ഡ് ഷാ​​ക്ത​​റി​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു.


യു​​ണൈ​​റ്റ​​ഡി​​നെ ഗി​​യ കാ​​ത്തു

ഗോ​​ൾവ​​ല​​യ്ക്കു മു​​ന്നി​​ൽ ഡേ​​വി​​ഡ് ഗി​​യ​​യു​​ടെ ഉ​​ജ്വ​​ല പ്ര​​ക​​ട​​നം സെ​​വി​​യ്യ​​യ്ക്കെ​​തി​​രേ എ​​വേ മ​​ത്സ​​ര​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡി​​നെ ര​​ക്ഷി​​ച്ചു. സെ​​വി​​യ്യ​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി​​രു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ അ​​ര​​ഡ​​സ​​ൻ ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ലു​​ക​​ളു​​മാ​​യി ഗി​​യ ഗോ​​ൾവ​​ല​​യ്ക്കു മു​​ന്നി​​ൽ അ​​പ​​രാ​​ജി​​ത​​നാ​​യി നി​​ല​​കൊ​​ണ്ടു. ലൂ​​കാ​​ക്കു​​വി​​ന്‍റെ ഒ​​രു ഗോ​​ൾ ഷോ​​ട്ട് ഒ​​ഴി​​കെ ക​​ള​​ത്തി​​ൽ യു​​ണൈ​​റ്റ​​ഡ് നിഷ്പ്രഭമായിരിന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.