കര്‍ണാടക സെമിയില്‍
കര്‍ണാടക സെമിയില്‍
Sunday, December 10, 2017 2:15 PM IST
നാ​ഗ്പു​ര്‍: ര​ഞ്ജി ട്രോ​ഫി ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ മും​ബൈ​യെ ഒ​രു ഇ​ന്നിം​ഗ്‌​സി​നും 20 റ​ണ്‍സി​നും തോ​ല്പി​ച്ച് ക​ര്‍ണാ​ട​ക സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 397 റ​ണ്‍സി​ന്‍റെ ലീ​ഡാ​ണ് ക​ര്‍ണാ​ട​ക നേ​ടി​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ മും​ബൈ 173 റ​ണ്‍സി​നു പു​റ​ത്താ​യി​രു​ന്നു. ക​ര്‍ണാ​ട​ക​ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ 570 റ​ണ്‍സ് എ​ടു​ത്ത​.ു. ക​ര്‍ണ​ക​യു​ടെ 397 റ​ണ്‍സി​നെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ് ലീഡ് പി​ന്തു​ട​ര്‍ന്ന മും​ബൈ 114.5 ഓ​വ​റി​ല്‍ ഒ​രു ദി​വ​സം കൂ​ടി ബാ​ക്കി​യി​രി​ക്കേ 377 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചു. 41 ത​വ​ണ ര​ഞ്ജി ചാ​മ്പ്യ​ന്‍മാ​രാ​ണ് മും​ബൈ.


സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ സെ​ഞ്ചു​റി(108)​യാ​ണ് മും​ബൈ​യ്ക്ക് അ​ല്പ​മെ​ങ്കി​ലും ക​രു​ത്തു പ​ക​ര്‍ന്ന​ത്. 180 പ​ന്തു​ക​ളി​ല്‍ നി​ന്ന് 16 ഫോ​റു​ക​ളും ഒ​രു സി​ക്‌​സ​റു​മ​ട​ക്ക​മാ​ണ് സൂ​ര്യ​കു​മാ​ര്‍ ശ​ത​കം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. സൂ​ര്യ​കു​മാ​ര്‍ റ​ണ്ണൗ​ട്ടാ​യ​തോ​ടെ ക​ര്‍ണാ​ട​ക​യ്ക്ക് വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി​തു​റ​ന്നു. 186 പന്തി​ല്‍ നി​ന്ന് 11 ഫോ​റ​ട​ക്കം 65 റ​ണ്‍സ് നേ​ടി​യ ആ​കാ​ശ് പാ​ര്‍ക്ക​ര്‍ സൂ​ര്യ​കു​മാ​റി​നു മി​ക​ച്ച പി​ന്തു​ണ ന​ല്‍കി. ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് 120 റ​ണ്‍സാ​ണ് നേ​ടി​യ​ത്. ക​ര്‍ണാ​ട​ക നാ​യ​ക​ന്‍ വി​ന​യ്കു​മാ​ര്‍ ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.