ബ്ലാ​​സ്റ്റേ​​ഴ്സ് ഫു​​ട്ബോ​​ൾ ടീം ഉപരാഷ്‌ട്രപതിയെ സന്ദർശിച്ചു
ബ്ലാ​​സ്റ്റേ​​ഴ്സ് ഫു​​ട്ബോ​​ൾ ടീം ഉപരാഷ്‌ട്രപതിയെ സന്ദർശിച്ചു
Wednesday, November 22, 2017 1:50 PM IST
കൊ​​ച്ചി: ര​​ണ്ടു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി കൊ​​ച്ചി​​യി​​ലെ​​ത്തി​​യ ഉ​​പ​​രാ​​ഷ്ട്ര​​പ​​തി വെ​​ങ്ക​​യ്യ നാ​​യി​​ഡു​​വി​​നെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഫു​​ട്ബോ​​ൾ ടീം ​​സ​​ന്ദ​​ർ​​ശി​​ച്ചു. ടീ​​മി​​ന്‍റെ ജ​​ഴ്സി ഉ​​പ​​രാ​​ഷ്‌ട്രപ​​തി​​ക്കു സ​​മ്മാ​​നി​​ച്ചു. കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സി​​ഇ​​ഒ വ​​രു​​ണ്‍ ത്രി​​പു​​ര​​നേ​​നി, പ​​രി​​ശീ​​ല​​ക​​ൻ റെ​​നി മ്യൂല​​ൻ​​സ്റ്റീ​​ൻ എ​​ന്നി​​വ​​ര​​ട​​ക്കം ടീ​​മം​​ഗ​​ങ്ങ​​ളും സ​​പ്പോ​​ർ​​ട്ടിം​​ഗ് സ്റ്റാ​​ഫു​​ക​​ളും അ​​ട​​ങ്ങു​​ന്ന സം​​ഘ​​മാ​​ണ് ഉ​​പ​​രാ​​ഷ്‌ട്രപ​​തി​​യെ സ​​ന്ദ​​ർ​​ശി​​ച്ച​​ത്. ക​​ളി​​ക്കാ​​രു​​മാ​​യി ആ​​ശ​​യ​വി​​നി​​മ​​യം ന​​ട​​ത്തി​​യ ഉ​​പ​​രാ​​ഷ്‌ട്രപ​​തി ടീ​​മി​​നു വി​​ജ​​യാ​​ശം​​സ​​ക​​ളും നേ​​ർ​​ന്നു.

കേ​ര​ള​ത്തി​ൽ ഗ്രാ​​മ​​ങ്ങ​​ളി​​ൽ വ​​രെ ഫു​​ട്ബോ​​ൾ പ​​രി​​ശീ​​ല​​നം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ടു​​ക്കു​​ന്ന പ​​രി​​ശ്ര​​മ​​ങ്ങ​​ളെ ഉ​​പ​​രാ​​ഷ്‌ട്രപ​​തി അ​​ഭി​​ന​​ന​​ന്ദി​​ച്ചു. ഫു​​ട്ബോ​​ൾ ക​​ളി രാ​​ജ്യ​​ത്തെ​​ന്പാ​​ടും ഒ​​രു ഭ്ര​​മ​​മാ​​യി പ​​ട​​രു​​ക​​യാ​​ണെ​​ന്നും ഈ ​​രം​​ഗ​​ത്തു കേ​​ര​​ളം അ​​തി​​ന്‍റെ സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു​ക​​ഴി​​ഞ്ഞ​​താ​​യും ഉ​​പ​​രാ​​ഷ്‌ട്രപ​​തി പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ പു​​ത്ത​​ൻ ഉ​​ണ​​ർ​​വ് ഉ​​ണ്ടാ​​ക്കി. അ​​ന്താ​​രാഷ്‌ട്ര വൈ​​ദ​​ഗ്ധ്യ​​മു​​ള്ള ക​​ളി​​ക്കാ​​രു​​മൊ​​ത്തു ക​​ളി​​ക്കാ​​ൻ ന​​മ്മു​​ടെ ക​​ളി​​ക്കാ​​ർ​​ക്കു ല​​ഭി​​ച്ച സൗ​​ക​​ര്യം അ​​വ​​രു​​ടെ ക​​ഴി​​വു​​ക​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ സാ​​ഹാ​​യ​​ക​​മാ​​യി​​ട്ടു​​ണ്ടെ​​ന്നും വെ​​ങ്ക​​യ്യ നാ​​യി​​ഡു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.