യു​ണൈ​റ്റ​ഡി​നു ജ​യം
Monday, July 24, 2017 11:27 AM IST
സാ​ന്‍റാ ക്ലാ​ര (ക​ലി​ഫോ​ര്‍ണി​യ): ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍സ് ക​പ്പി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി. മോ​ശം പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടു​ക​ളി​ലൊ​ന്നാ​യി​രു​ന്നു മ​ത്സ​ര​ത്തി​ല്‍ കണ്ടത്. ര​ണ്ടു ടീ​മി​ലു​മാ​യി ആ​കെ ഏ​ഴു പേ​ര്‍ക്കു ഷൂ​ട്ടൗ​ട്ടി​ല്‍ വ​ല കു​ലു​ക്കാ​നാ​യി​ല്ല.

മു​ഴു​വ​ന്‍ സ​മ​യം കഴിഞ്ഞപ്പോൾ 1-1ന് ​സ​മ​നി​ല പാ​ലി​ച്ച​തോ​ടെഷൂ​ട്ടൗ​ട്ടി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. യു​ണൈ​റ്റ​ഡി​നെ ജെ​സെ ലി​ന്‍ഗാ​ര്‍ഡ് (45+1) മു​ന്നി​ലെ​ത്തി​ച്ച​പ്പോ​ള്‍ ര​ണ്ടാം പ​കു​തി​യി​ല്‍ ക​സേ​മി​റോ പെ​നാ​ല്‍റ്റി (69) വ​ല​യി​ലാ​ക്കി റ​യ​ലി​നു സ​മ​നി​ല ന​ല്‍കി. പി​ന്നീ​ട് സ​മ​നി​ല കെ​ട്ട് പൊ​ട്ടി​ക്കാ​നാ​വാ​തെവന്ന​തോ​ടെ ഷൂ​ട്ടൗ​ട്ടി​ലേ​ക്കു കടന്നു. ഷൂ​ട്ടൗ​ട്ടി​ല്‍ 2-1നാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം.


മൂ​ന്നു റ​യ​ല്‍ പ്ര​തി​രോ​ധ​ക്കാ​ര്‍ക്കി​ട​യി​ല്‍നി​ന്ന് അ​ന്തോ​ണി മാ​ര്‍ഷ​ല്‍ ഒ​രു​ക്കി​യ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ലി​ന്‍ഗാ​ര്‍ഡി​ന്‍റെ ഗോ​ള്‍. 69-ാം മി​നി​റ്റി​ല്‍ ു ല​ഭി​ച്ച പെ​നാ​ല്‍റ്റി ക​സേ​മി​റോ ഗോ​ളാ​ക്കി.

ഷൂ​ട്ടൗ​ട്ടി​ല്‍ കി​ക്കെ​ടു​ത്ത ആ​ദ്യ​ത്തെ നാ​ലു പേ​ര്‍ക്കും ഗോ​ള​ാക്കാ​നാ​യി​ല്ല. യു​ണൈ​റ്റ​ഡി​നെ ഹെ​ൻ‍റി​ക് മി​ഖി​ത​രാ​യ​ന്‍ മു​ന്നി​ലെ​ത്തി​ച്ചു. ലൂ​യി​സ് മി​ഗ്വ​ല്‍ ക്വ​സാ​ദ റ​യ​ലി​ന്‍റെ കിക്ക് വ​ല​യി​ലെ​ത്തി​ച്ചു. അ​തി​നു ശേ​ഷം ല​ഭി​ച്ച ഓ​രോ അ​വ​സ​രം ഇരുടീമും ന​ഷ്ട​മാ​ക്കി. യു​ണൈ​റ്റ​ഡി​ന്‍റെ നി​ര്‍ണാ​യ​ക കി​ക്കെ​ടു​ത്ത ഡെ​ലെ ബ്ലി​ന്‍ഡ് വ​ല കു​ലു​ക്കി. അ​വ​സാ​ന കി​ക്കിൽ ക​സേ​മി​റോ​യ്ക്കു പി​ഴ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.