കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പ്: ഇ​ന്ന് സൂ​പ്പ​ര്‍ പോ​രാ​ട്ടം
കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പ്: ഇ​ന്ന് സൂ​പ്പ​ര്‍ പോ​രാ​ട്ടം
Wednesday, June 21, 2017 11:54 AM IST
ക​സാ​ന്‍: കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ല്‍ ഇ​ന്ന് സൂ​പ്പ​ര്‍ പോ​രാ​ട്ടം. ഗ്രൂ​പ്പ് ബി​യി​ല്‍ ക​രു​ത്ത​രാ​യ ജ​ര്‍മ​നി​യും ചി​ലി​യും ഇ​ന്ന് നേ​ര്‍ക്കു​നേ​ര്‍. ആ​ദ്യ മ​ത്സ​ര​ങ്ങ​ള്‍ ജ​യി​ച്ചു ക​ഴി​ഞ്ഞ ഇ​രു​ടീ​മും സെ​മി ഉ​റ​പ്പി​ക്കാ​നാ​യാ​ണ് ഇ​ന്നി​റ​ങ്ങു​ന്ന​ത്. ചി​ലി 2-0ന് ​കാ​മ​റൂ​ണി​നെ​യും ജ​ര്‍മ​നി 3-2ന് ​ഓ​സ്‌​ട്രേ​ലി​യ​യെ​യും തോ​ല്‍പ്പി​ച്ചു.

ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ ചി​ലി​യാ​ണ് മു​ന്നി​ല്‍. യു​വ ക​ളി​ക്കാ​രു​മാ​യി കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ലെ​ത്തി​യ ജ​ര്‍മ​ന്‍ നി​ര​യ്‌​ക്കെ​തി​രേ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ചി​ലി​യ​ന്‍ ടീ​മാ​ണ് ഇറങ്ങുന്നത്. ര​ണ്ടു ടീ​മും കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ലെ ഫേ​വ​റി​റ്റു​ക​ളാ​ണ്. അ​ത്ര ശ​ക്ത​മാ​യ ടീ​മി​ല്ലാ​ത്ത ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ജ​ര്‍മ​നി​ക്കു ര​ണ്ടു ഗോ​ള്‍ വ​ഴ​ങ്ങേ​ണ്ടി​വ​ന്നു. പ്ര​തി​രോ​ധ​ത്തി​ലെ പി​ഴ​വും ഗോ​ള്‍കീ​പ്പ​ര്‍ ബ്രെ​ന്‍ഡ് ലെ​നോ​യു​ടെ മി​ക​വി​ല്ലാ​യ്മ​യും തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ക​ട​നം. ചി​ലി​യാ​ണെ​ങ്കി​ല്‍ എ​തി​രാ​ളി​ക​ളെ ഗോ​ള​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ ര​ണ്ടു ഗോ​ള​ടി​ച്ച് മി​ക​വ് തെ​ളി​യി​ക്കു​ക​യും ചെ​യ്തു.

40 വ​ര്‍ഷ​ത്തി​നി​ടെ ജ​ര്‍മ​നി​യും ചി​ലി​യും നാ​ലു ത​വ​ണ ഏ​റ്റു​മു​ട്ടി. നാ​ലി​ലും ജ​ര്‍മ​നി​ക്കാ​യി​രു​ന്നു ജ​യം. അ​വ​സാ​നം 2014ല്‍ ​സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ജ​ര്‍മ​നി 1-0ന് ​ജ​യി​ച്ചു.

കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ല്‍ നി​ല​നി​ല്‍പ്പി​നാ​യി കാ​മ​റൂ​ണും ഓ​സ്‌​ട്രേ​ലി​യ​യും പോ​രാ​ടും. സെന്‍റ് പീറ്റേഴ്സ്ബർഗി ലാണ് മത്സരം നടക്കുക. ജ​ര്‍മ​നി​ക്കെ​തി​രേ പൊരുതി ക​ളി​ച്ചാ​ണ് ഓ​സ്‌​ട്രേ​ലി​യ തോ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.