ദ്രാ​വി​ഡി​നെ ഇന്ത്യൻ കോ​ച്ചാ​ക്ക​ണം: റി​ക്കി പോ​ണ്ടിം​ഗ്
ദ്രാ​വി​ഡി​നെ ഇന്ത്യൻ കോ​ച്ചാ​ക്ക​ണം: റി​ക്കി പോ​ണ്ടിം​ഗ്
Saturday, May 27, 2017 11:31 AM IST
സി​ഡ്‌​നി: ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് മു​ന്‍ ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ റി​ക്കി പോ​ണ്ടിം​ഗ്. ബി​സി​സി​ഐ പു​തി​യ കോ​ച്ചി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ണ്ടിം​ഗി​ന്‍റെ പ്ര​തി​ക​ര​ണം.

വി​ദേ​ശ പ​രി​ശീ​ല​ക​രെ തേ​ടു​ന്ന ബി​സി​സി​ഐ​യോ​ട് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​ക്ക​ണ​മെ​ന്നാ​ണ്. അ​തി​ലും ന​ല്ല ഒ​രാ​ളെ ല​ഭി​ക്കി​ല്ല- പോ​ണ്ടിം​ഗ് പ​റ​ഞ്ഞു. ദ്രാ​വി​ഡി​ന് മൂ​ന്ന് ഫോ​ര്‍മാ​റ്റി​ലേ​യും ക​ളി​യെക്കു​റി​ച്ച് കൃ​ത്യ​മാ​യി ധാ​ര​ണ​യു​ണ്ടെ​ന്നും അ​നു​ഭ​വ പ​രി​ച​യ​മു​ണ്ടെ​ന്നും പോ​ണ്ടിം​ഗ് പ​റ​യു​ന്നു.ദ്രാ​വി​ഡി​നെ പ്ര​ശം​സി​ച്ച് നേ​ര​ത്തേ​യും പോ​ണ്ടിം​ഗ് രം​ഗ​ത്ത് വ​ന്നി​രു​ന്നു. യു​വ​താ​ര​ങ്ങ​ള്‍ക്ക് ദ്രാ​വി​ഡ് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ല്‍കു​ന്ന​തെ​ന്ന് പോ​ണ്ടിം​ഗ് ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ അ​ണ്ട​ര്‍ 19 ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ​യും ഡ​ല്‍ഹി ഡ​യ​ര്‍ ഡെ​വി​ള്‍സി​ന്‍റേ​യും പ​രി​ശീ​ല​ക​നാ​ണ് ദ്രാ​വി​ഡ്.


ര​ണ്ട് ദി​വ​സം മു​മ്പാ​ണ് പു​തി​യ ഇ​ന്ത്യ​ന്‍ കോ​ച്ചി​നെ തേ​ടി ബി​സി​സി​ഐ അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.