ബാഴ്സയ്ക്കും റയലിനും ജയം
ബാഴ്സയ്ക്കും റയലിനും ജയം
Thursday, April 27, 2017 11:55 AM IST
ബാ​​ഴ്‌​​സ​​ലോ​​ണ: ലാ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ലെ നി​​ര്‍ണാ​​യ​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ടേ​​ബി​​ള്‍ ടോ​​പ്പ​​ര്‍മാ​​രാ​​യ ബാ​​ഴ്ഴ്‌​​സ​​ലോ​​ണ​​യ്ക്കും റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നും വി​​ജ​​യം. ബാ​​ഴ്‌​​സ ഒ​​സാ​​സു​​ന​​യെ 7-1നു ​​ത​​ക​​ര്‍ത്തെ​​റി​​ഞ്ഞ​​പ്പോ​​ള്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ഡി​​പ്പോ​​ര്‍ട്ടീ​​വോ ലാ​​കൊ​​രൂ​​ണ​​യെ 6-2നു ​​മു​​ക്കി.

സൂ​​പ്പ​​ര്‍താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യും ഗോ​​മ​​സും അ​​ല്‍കാ​​സെ​​റും ഇ​​ര​​ട്ട ഗോ​​ളു​​ക​​ളു​​മാ​​യി ക​​ളം നി​​റ​​ഞ്ഞ​​പ്പോ​​ള്‍ മ​​സ്‌​​ക​​രാ​​നോ ഒ​​രു ഗോ​​ള്‍ നേ​​ടി ഒ​​സാ​​സു​​ന​​യ്ക്ക് ആ​​ശ്വ​​സി​​ക്കാ​​നാ​​യി 48ാം മി​​നി​​റ്റി​​ല്‍ റോ​​ബെ​​ര്‍ട്ടോ ടോ​​റ​​സ് നേ​​ടി​​യ ഏ​​ക​​ഗോ​​ളാ​​യി​​രു​​ന്നു ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ബാ​​ഴ്‌​​സ​​യു​​ടെ 34ാം വി​​ജ​​യ​​മാ​​യി​​രു​​ന്നു ഇ​​ത് ഇ​​തോ​​ടെ പ​​ട്ടി​​ക​​യി​​ല്‍ ഒ​​ന്നാ​​മ​​തു​​ള്ള ബാ​​ഴ്‌​​സ ത​​ങ്ങ​​ളു​​ടെ പോ​​യി​​ന്‍റ് 78 ആ​​ക്കി ഉ​​യ​​ര്‍ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ എ​തി​ര്‍ വ​ല ഏ​ഴു ത​വ​ണ കു​ലു​ക്കി​യ​പ്പോ​ള്‍ അ​ടു​ത്ത മ​ത്സ​ര​ത്തി​നെ​ത്തി​ന് ഡി​പ്പോ​ര്‍ട്ടി​വ ലാ ​കൊ​രു​ണ​യ്‌​ക്കെ​തി​രേ റ​യ​ല്‍ മാ​ഡ്രി​ഡും ഗോ​ള​ടി​ച്ചു കൂ​ട്ടി. ഹാ​മി​ഷ് റോ​ഡ്രി​ഗ​സി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ റ​യ​ലി​ന് വ​ന്‍ ജ​യം ഒ​രു​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി. ജ​യ​ത്തോ​ടെ റ​യ​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തി​നാ​യു​ള്ള ബാ​ഴ്‌​സ​ലോ​ണ​യു​മാ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കി. ഇ​രു​ടീ​മി​നും 78 പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്.


ബാ​ഴ്‌​സ​യെ​ക്കാ​ള്‍ ഒ​രു ക​ളി കു​റ​വാ​ണ് റ​യ​ല്‍ ക​ളി​ച്ചി​രു​ക്കു​ന്ന​ത്. എ​ല്‍ക്ലാ​സി​ക്കോ​യി​ലേ​റ്റ തോ​ല്‍വി​യി​ല്‍നി​ന്ന് റ​യ​ല്‍ വ​ന്‍ ജ​യ​ത്തോ​ടെ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ക്രി​സ്റ്റി​യ​നോ റൊ​ണാ​ള്‍ഡോ, ഗാ​ര​ത് ബെ​യ​ല്‍, ക​രിം ബെ​ന്‍സ​മ എ​ന്നി​വ​രെ പു​റ​ത്തി​രു​ത്തി​യാ​ണ് സി​ന​ദി​ന്‍ സി​ദാ​ന്‍ ടീ​മി​നെ ഇ​റ​ക്കി​യ​ത്.

തു​ട​ക്കം മു​ത​ലേ ആ​ക്ര​മി​ച്ചു ക​ളി​ച്ച റ​യ​ലി​ന് സ്ഥി​രം പ​ക​ര​ക്കാ​ര​നാ​കാ​റു​ള്ള ആ​ല്‍വ​രോ മൊ​റാ​ട്ട ക​ളി ഒ​രു മി​നി​റ്റി​ലെ​ത്തു​ന്ന​തി​നു മു​മ്പേ ല ​കൊ​രു​ണ​യു​ടെ വ​ല​കു​ലു​ക്കി.
14-ാം മി​നി​റ്റി​ല്‍ റോ​ഡ്രി​ഗ​സ് റ​യ​ലി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. 35-ാം മി​നി​റ്റി​ല്‍ ഫ്‌​ളോ​റി​ന്‍ ആ​ന്‍ഡോ​ണി​ലൂ​ടെ ലാ ​കൊ​രു​ണ ഒ​ര​ണ്ണം മ​ട​ക്കി. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് ലൂ​ക്കാ​സ് വാ​സ്‌​ക്വെ​സ് (44) റ​യ​ലി​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി. ര​ണ്ടാം പ​കു​തി​യി​ല്‍ റോ​ഡ്രി​ഗ​സ് (66) ര​ണ്ടാം ഗോ​ള്‍ തി​ക​ച്ചു. ഇ​സ്‌​കോ (77), ക​സോ​മി​റോ (87) എ​ന്നി​വ​രു​ടെ ഗോ​ളു​കൂ​ടി ചേ​ര്‍ന്ന​പ്പോ​ള്‍ റ​യ​ലി​ന് വ​ന്‍ ജ​യം. 84-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി​യ ഹൊ​സേ​ലു ഡി​പ്പോ​ര്‍ട്ടി​വ​യു​ടെ തോ​ല്‍വി ഭാ​രം കു​റ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.