ക്ലാസിക് പോരിൽ ബാഴ്സ
ക്ലാസിക് പോരിൽ ബാഴ്സ
Sunday, February 26, 2017 10:23 AM IST
മാ​ഡ്രി​ഡ്: വ​ന്‍ തോ​ക്കു​ക​ളു​ടെ പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു വി​ജ​യം. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 1-2നാ​ണ് ബാ​ഴ്‌​സ ജ​യി​ച്ചു​ക​യ​റി​യ​ത​ത്. സ്പാ​നി​ഷ് ലാ​ലി​ഗ​യി​ലെ ക്ലാ​സി​ക് മ​ത്സ​ര​ത്തി​ല്‍ തു​ട​ക്കം മു​ത​ല്‍ മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ച അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു പ​ക്ഷേ, ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. ക​ളി​യു​ടെ ഗ​തി​ക്കു വി​പ​രീ​ത​മാ​യി ബാ​ഴ്‌​സ​ലോ​ണ​യാ​ണ് ആ​ദ്യ​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ഗോ​ള്‍ഹ​രി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു ശേ​ഷം ര​ണ്ടാം പ​കു​തി​യി​ല്‍ 64-ാം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​യ​ന്‍ യു​വ​താ​രം റ​ഫീ​ഞ്ഞ​യാ​ണ് ബാ​ഴ്‌​സ​യു​ടെ ലീ​ഡ് ഗോ​ള്‍ നേ​ടി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ 70-ാം മി​നി​റ്റി​ല്‍ ഡി​യേ​ഗോ ഗോ​ഡി​ന്‍ ഗോ​ള്‍ മ​ട​ക്കി​യ​യ​തോ​ടെ മ​ത്സ​രം ആ​വേ​ശ​ത്തി​ലാ​യി. മെ​റോ​ഡി​യോ​യു​ടെ ക്രോ​സി​ല്‍ ഉ​ജ്വ​ല ഹെ​ഡ​റി​ലൂ​ടെ​യാ​ണ് ഗോ​ഡി​ന്‍ ബാ​ഴ്‌​സ വ​ല ച​ലി​പ്പി​ച്ച​ത്. എ​ന്നാ​ല്‍, സ​മ​നി​ല​ക്കെ​ട്ടു പൊ​ട്ടി​ച്ചു​കൊ​ണ്ട് 86-ാം മി​നി​റ്റി​ല്‍ ല​യ​ണ​ല്‍ മെ​സി ബാ​ഴ്‌​സ​യ്ക്കു ജ​യം സ​മ്മാ​നി​ച്ചു. ഗോ​ളി​യു​ടെ വ​ലി​യ പി​ഴ​വാ​ണ് ഗോ​ളി​ല്‍ ക​ലാ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.