ലോ​ക​ക​പ്പ് ടി​ക്ക​റ്റി​നു വി​ല 100 രൂ​പ​യി​ല്‍ താ​ഴെ മാ​ത്രം
ലോ​ക​ക​പ്പ് ടി​ക്ക​റ്റി​നു വി​ല 100 രൂ​പ​യി​ല്‍ താ​ഴെ മാ​ത്രം
Friday, February 24, 2017 2:13 PM IST
കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​യി​ല്‍ ഒ​ക്ടോ​ബ​റി​ല്‍ തു​ട​ങ്ങു​ന്ന ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് കാ​ണാ​നു​ള​ള ടി​ക്ക​റ്റ് നി​ര​ക്ക് 100 രൂ​പ​യി​ല്‍ കു​റ​വാ​യി​രി​ക്കു​മെ​ന്ന് ടൂ​ര്‍ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഹാ​വി​യ​ര്‍ സെ​പ്പി. ല​ക്ഷ​ക്ക​ണ​ക്കി​നു ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് ആ​വേ​ശ​മു​ണ്ടാ​ക്കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണി​ത്. മേ​യ് പ​കു​തി​യോ​ടെ ലോ​ക​ക​പ്പി​നു​ള​ള ടി​ക്ക​റ്റു​ക​ള്‍ പു​റ​ത്തി​റ​ങ്ങും. ടി​ക്ക​റ്റ് നി​ര​ക്ക് ഒ​രു സി​നി​മ കാ​ണു​ന്ന​തി​നേ​ക്കാ​ളും മ​റ്റ് ലീ​ഗ് മ​ത്സ​ര​ങ്ങ​ളേ​ക്കാ​ളു​മെ​ല്ലാം വ​ള​രെ കു​റ​വാ​യി​രി​ക്കും, 100 രൂ​പ​യി​ല്‍ താ​ഴെ മു​ട​ക്കി ഏ​തൊ​രാ​ള്‍ക്കും ലോ​ക​ക​പ്പ് കാ​ണാ​ന്‍ ക​ഴി​യും - സെ​പ്പി സൂ​ചി​പ്പി​ച്ചു.

കോ​ല്‍ക്ക​ത്ത​യി​ലെ പ്ര​ശ​സ്ത​മാ​യ സാ​ള്‍ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് സെ​പ്പി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.


24 ടീ​മു​ക​ളാ​ണ് ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഓ​രോ സ്റ്റേ​ഡി​യ​ത്തി​ലും കു​റ​ഞ്ഞ​ത് എ​ട്ട് മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലും ഉ​ണ്ടാ​കും. 10,000ത്തിൽ താ​ഴെ മാ​ത്രം ശ​രാ​ശ​രി കാ​ണി​ക​ള്‍ ഉ​ണ്ടാ​കാ​റു​ള​ള അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഇ​ന്ത്യ​യി​ല്‍ ഒ​രു ച​രി​ത്ര​സം​ഭ​വ​മാ​ക്കി മാ​റ്റാ​നാ​ണ് ഫി​ഫ അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2017 ഒ​ക്ടോ​ബ​ര്‍ ആ​റു മു​ത​ല്‍ 28 വ​രെ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ക. കൊ​ച്ചി​യ​ട​ക്കം ആ​റു വേ​ദി​ക​ള്‍ക്കും ഫി​ഫ ഇ​തി​നോ​ട​കം അ​നു​മ​തി ന​ല്‍കി​യി​ട്ടു​ണ്ട്. 2017 ജൂ​ലൈ ഏ​ഴി​ന് ടീ​മു​ക​ളും ഗ്രൂ​പ്പും നി​ശ്ച​യി​ക്കും. കൊ​ച്ചി​ക്ക് പു​റ​മെ ഗോ​വ, ഡ​ല്‍ഹി, കോ​ല്‍ക്ക​ത്ത, മും​ബൈ, ഗോഹട്ടി എ​ന്നി​വ​യാ​ണു മ​റ്റു ലോ​ക​ക​പ്പ് വേ​ദി​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.