റെ​നി​യേ​രി​യെ ലീ​സ്റ്റ​ര്‍ പു​റ​ത്താ​ക്കി
റെ​നി​യേ​രി​യെ  ലീ​സ്റ്റ​ര്‍ പു​റ​ത്താ​ക്കി
Friday, February 24, 2017 2:13 PM IST
ലീ​സ്റ്റ​ര്‍ സി​റ്റി: മാ​ളി​ക​മു​ക​ളേ​റി​യ റെ​നി​യേ​രി​യു​ടെ തോ​ളി​ല്‍ മാ​റാ​പ്പു കേ​റ്റി ക്ല​ബ് അ​ധി​കൃ​ത​ര്‍. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പൂ​ച്ചെ​ണ്ടു​ന​ല്‍കി സ്വീ​ക​രി​ച്ച പ​രി​ശീ​ല​ക​ന്‍ ക്ലൗ​ഡി​യോ റെ​നി​യേ​രി​യെ ത​‌ത്‌ സ്ഥാ​ന​ത്തു​നി​ന്ന് ലീ​സ്റ്റ​ര്‍ സി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് നീ​ക്കി. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം ലീ​സ്റ്റ​റി​ലെ​ത്തി​ച്ച പ​രി​ശീ​ല​ക​നാ​യി​രു​ന്നു റെ​നി​യേ​രി. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ റെ​നി​യേ​രി​യു​ടെ​യും ലീ​സ്റ്റ​റി​ന്‍റെ​യും കാ​ര്യ​ങ്ങ​ള്‍ അ​ത്ര പ​ന്തി​യ​ല്ല. പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍നി​ന്നു പു​റ​ത്താ​ക്ക​ല്‍ ഭീ​ഷ​ണി​യി​ലാ​ണ് ലീ​സ്റ്റ​ര്‍ ഇ​പ്പോ​ള്‍. ഇ​ത്ത​വ​ണ മു​ന്നി​ലെ​ത്താ​ന്‍ 5000ല്‍ ​ഒ​രു സാ​ധ്യ​ത​പോ​ലും ആ​രും ലീ​സ്റ്റ​റി​നു ക​ല്പി​ക്കു​ന്നി​ല്ല. ചാ​മ്പ്യ​ന്‍സ് ലീ​ഗ് നോ​ക്കൗ​ട്ട് ആ​ദ്യ​പാ​ദ​ത്തി​ല്‍ സെ​വി​യ്യ​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തും റെ​നി​യേ​രി​യെ പു​റ​ത്താ​ക്കാ​ന്‍ കാ​ര​ണ​മാ​യി. 2015ലാ​ണ് റെ​നി​യേ​രി ലീ​സ്റ്റ​റി​ന്‍റെ മാ​നേ​ജരാ​യി എ​ത്തു​ന്ന​ത്. 133 വ​ര്‍ഷ​ത്തെ ക്ല​ബ് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ടാ​നും ലീ​സ്റ്റ​റി​നാ​യി. 2017 സീ​സ​ണി​ല്‍ 25 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച അ​വ​ര്‍ക്കു വി​ജ​യി​ക്കാ​നാ​യ​ത് കേ​വ​ലം അ​ഞ്ചി​ല്‍ മാ​ത്ര​മാ​ണ്. എ​ഫ്എ ക​പ്പി​ല്‍ മൂ​ന്നാം നി​ര ക്ല​ബ്ബു​മാ​യി തോ​റ്റ​തു വ​ലി​യ നാ​ണ​ക്കേ​ടു​മു​ണ്ടാ​ക്കി.


എ​ന്നാ​ല്‍, വ​ള​രെ വി​ഷ​മ​ത്തോ​ടെ​യാ​ണ് റെ​നി​യേ​രി​യെ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്ന് ക്ല​ബ്ബി​ന്‍റെ വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​യാ​വാ​ട്ട് ശ്രീ​വ​ദ്ദ​ന​പ്ര​ഭ പ​റ​ഞ്ഞു. റെ​നി​യേ​രി ക്ല​ബ്ബി​നാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളൊ​ന്നും മ​റ​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്ല​ബ് വ​ലി​യ ഉ​യ​ര​ങ്ങ​ള്‍ കീ​ഴ​ട​ക്കി​യ​താ​യി ശ്രീ​വ​ദ്ദ​ന​പ്ര​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗൂ​സ് ഹി​ഡിം​ഗ്, വി​ല്യം ഹി​ല്‍, മാ​ര്‍ട്ടി​ന്‍ ഓ ​നീ​ല്‍ എ​ന്നി​വ​രെ​യാ​ണ് ലീ​സ്റ്റ​റി​ന്‍റെ അ​ടു​ത്ത പ​രി​ശീ​ല​ക​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഗെ​ന്‍റ് ടോ​ട്ട​ന​ത്തെ തോ​ല്‍പ്പി​ച്ചു

പാ​രീ​സ്: യൂ​റോ​പ്പ ലീ​ഗി​ല്‍ ഇം​ഗ്ലീ​ഷ് വ​മ്പ​ന്മാ​രാ​യ ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​നെ ബെ​ല്‍ജി​യം ടീം ​ഗെ​ന്റ് അ​ട്ടി​മ​റി​ച്ച് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ആ​ന്‍ഡെ​ര്‍ലെ​ച്റ്റ്, അ​യാ​ക്‌​സ്, ലി​യോ​ണ്‍ എ​ന്നീ ടീ​മു​ക​ളും നോ​ക്കൗ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. വെം​ബ്ലി​യി​ല്‍ ന​ട​ന്ന പോ​രാ​ട്ട​ത്തി​ല്‍ ഇ​രു​ടീ​മും സ​മ​നി​ല പാ​ലി​ച്ചു. എ​ന്നാ​ല്‍, ആ​ദ്യ​പാ​ദ​ത്തി​ല്‍ നേ​ടി​യ 1-0ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ 3-2ന് ​ഗെ​ന്റ് പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.