കേരളത്തിനു തകർച്ച
കേരളത്തിനു തകർച്ച
Thursday, October 27, 2016 11:51 AM IST
ജംഷഡ്പുർ: രഞ്ജി ട്രോഫിയിലെ നാലാം മത്സരത്തിനിറങ്ങിയ ഛത്തീസ്ഡിനെതിരെ കേരളത്തിന് ബാറ്റിംഗ് തകർച്ച. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ കേരളം എട്ട് വിക്കറ്റിന് 194 റൺസ് എന്ന നിലയിലാണ്.

ക്യാപ്റ്റൻ രോഹൻ പ്രേമിന്റെയും സഞ്ജു സാംസന്റെയും ഇന്നിംഗ്സാണ് കേരളത്തെ വൻ തകർച്ചയിൽനിന്നു കരകയറ്റിയത്. 117 പന്തിൽ എട്ടു ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ രോഹൻ പ്രേം 62 റൺസ് നേടി. സഞ്ജു ആറു ഫോറും രണ്ട് സിക്സും അടക്കം 41 റൺസ് സ്വന്തമാക്കി. ഇരുവരുമൊഴികേ മറ്റ് കേരള ബാറ്റ്സ്മാന്മാർ പൊരുതാതെ കീഴടങ്ങി.


ഛത്തീസ്ഗഡിനു വേണ്ടി എസ്.എസ്. റുയ്ക്കറും പങ്കജ് റാവുവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജമ്മു കാഷ്മീരിനെതിരെയും ഹൈദരാബാദിനെതിരെയും സമനില നേടിയ കേരളം ഹിമാചൽ പ്രദേശിനെതിരെ പരാജയപ്പെടുകയും ചെയ്തു. ആറ് പോയിന്റുള്ള കേരളം ആറാം സ്‌ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.