കായികതാരങ്ങളെ മോദി അഭിനന്ദിച്ചു
കായികതാരങ്ങളെ മോദി അഭിനന്ദിച്ചു
Monday, August 29, 2016 11:15 AM IST
ന്യൂഡൽഹി: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കായികതാരങ്ങൾക്ക് ആശംസ നേർന്നു. ദേശീയ കായിക അവാർഡുകൾ നേടിയ താരങ്ങൾക്ക് മോദി ഞായറാഴ്ച അദ്ദേഹത്തിന്റെ സെവൻ റേസ് കോഴ്സ് റോഡിലെ വസതിയിൽ വിരുന്നൊരുക്കി. ചടങ്ങിൽ റിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ പി.വി. സിന്ധു, വെങ്കല മെഡൽ ജേത്രി സാക്ഷി മാലിക്, ജിംനാസ്റ്റിക് താരം ദിപ കർമാകർ, ഷൂട്ടിംഗ് താരം ജിത്തു റായ് എന്നിവരും വിരുന്നിനുണ്ടായിരുന്നു.

നാലു പേർരും രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കരം വാങ്ങിക്കുന്നതിനായി ന്യൂഡൽഹിയിലെത്തിയതായിരുന്നു.

ഞാൻ എന്റെ മെഡൽ പ്രധാനമന്ത്രിയെ കാണിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ അതു നോക്കി. എന്നെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ വലിയ പ്രദോചനമാണ് ഉണ്ടാക്കിയത്. മികച്ച പ്രകടനം നടത്തി രാജ്യത്തിന്റെ പ്രശസ്തി ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞത് വലിയ ബഹുമതിയായി കാണുന്നു –പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സിന്ധു പറഞ്ഞു.


തന്നെ ഇടിക്കരുതെന്ന് പ്രധാനമന്ത്രി താമാശരൂപേണ പറഞ്ഞതായി സാക്ഷി പറഞ്ഞു. ഗുസ്തിക്കാർ ഗോദയിൽ മാത്രമേ ആക്രമണസ്വഭാവമുള്ളവരാകുകയുള്ളൂവെന്നും പുറത്ത് അവർ മൃദുല ഹൃദയരാണെന്നും അദ്ദേഹത്തോടു പറഞ്ഞതായി ഇന്ത്യയുടെ വെങ്കലമെഡൽ ജേതാവ് പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.