ഉത്തേജകം: ഏഴ് റഷ്യൻ നീന്തൽ താരങ്ങൾക്കു വിലക്ക്
ഉത്തേജകം: ഏഴ് റഷ്യൻ നീന്തൽ താരങ്ങൾക്കു വിലക്ക്
Tuesday, July 26, 2016 11:49 AM IST
<ആ>ജോസ് കുമ്പിളുവേലിൽ

ബർലിൻ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ റഷ്യക്കുമേലുള്ള ആരോപണം സുനാമിയായി ഉയരുന്ന സാഹചര്യത്തിൽ റഷ്യയുടെ ഒളിമ്പിക്സ് മോഹങ്ങൾക്കു വീണ്ടും തിരിച്ചടി.

റഷ്യയിൽ നിന്നുള്ള ഏഴ് നീന്തൽ താരങ്ങൾക്ക് സ്വിമ്മിംഗ് ഗവേണിംഗ് ബോഡിയായ ഫിന റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തി. അഞ്ചു സ്പ്രിന്റ് കനോയിസ്റ്റുകളും രണ്ടു മൊഡേൺ പെന്റാത്തലണിസ്റ്റുകളുമാണ് ഇത്തവണത്തെ പട്ടികയിൽ ഉൾപ്പെട്ടിരി്ക്കുന്നത്. നേരത്തെ ഉത്തേജക മരുന്നു പരിശോധനയിൽ പോസിറ്റീവാണെന്നു തെളിഞ്ഞതോടെ വാഡയും അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനും 68 അത്ലറ്റുകൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി അത്ലറ്റുകൾക്ക് ഭാഗികമായി പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.

ഉത്തേജക മരുന്ന് ഉപയോഗം തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇതിൽ ലണ്ടൻ ഒളിമ്പിക്സിലെ 200 മീറ്റർ വെങ്കല മെഡൽ ജേതാവ് യൂലിയ എഫിമോവയും ഉൾപ്പെടുന്നു.

വാഡയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ രാജ്യത്തെ നീന്തൽ താരങ്ങളുടെ സാമ്പിളുകൾ പുനഃപരിശോധനയ്ക്കു വിധേയമാക്കാനും ഫിന തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ റിയോ ഒളിമ്പിക്സിനു ശേഷമായിരി്ക്കും അത്. ഫിനയുടെ തീരുമാനം വന്നതോടെ എഫിമോവ, മിഖായിൽ ദോവ്ഗാല്യൂക്, നതാലിയ ലോവ്റ്റ്കോവ, അനസ്താസ്യ ക്രാപിവിന ഇവരും ഉൾപ്പെട്ടിട്ടുണ്ട്.

എലേന എഫിമോവ, നത്താലിയാ പൊഡോൾസ്കായിയ, അലക്സാണ്ടർ ഡ്യാഷെൻകോ, അന്ദ്രെ ക്രെയിറ്റോർ, അലക്സി കൊറോവാഷ്കോവ്, മാസ്കിൻ കുസ്തോവ്, ലിയാ ഫ്രോല്യോവ് എന്നിവരാണ് റെഡ് കാർഡിൽ കുടുങ്ങിയിരിക്കുന്നത്.


ഫിനയുടെ തീരുമാനം വന്നതോടെ ഇവരെ ഒളിമ്പിക് ടീമിൽനിന്നു പിൻവലിക്കുന്നതായി റഷ്യൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് അലക്സാണ്ടർ ഷുക്കോവ് അറിയിച്ചു. എന്നാൽ റഷ്യൻ നീന്തൽ ഫെഡറേഷനെ പൂർണമായും വിലക്കിയില്ല എന്നതും ശ്രദ്ധേയമാണ്. വിലക്ക് ലഭിച്ച കൊറോവാഷ്കോവ് അഞ്ചു പ്രാവശ്യം ലോകചാമ്പ്യൻ പട്ടം നേടിയ ആളും, 2012 ലെ ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല ജേതാവുമാണ്. തുഴച്ചിൽ താരമായ ഡ്യാഷെങ്കോ ആകട്ടെ ലണ്ടൻ ഒളിമ്പിക്സിൽ സ്പ്രിന്റർ ഡബിൾസിൽ ഗോൾഡ് മെഡൽ ജേതാവുമാണ്.

അഞ്ച് റഷ്യൻ തുഴച്ചിൽ താരങ്ങളെയാണ് റിയോ ഒളിമ്പിക്സിൽ നിന്നും വിലക്കിയിരിക്കുന്നത്. ലോക ഉത്തേജക വിരുദ്ധ ഏജൻസി അന്വേഷകൻ റിച്ചാർഡ് മക്ലാറൻ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്‌ഥാനത്തിലാണ് അന്താരാഷ്ട്ര തുഴച്ചിൽ ഫെഡറേഷൻ റഷ്യ്ക്കെതിരെ നടപടിയെടുത്തത്.

ഉത്തേജക മരുന്ന് വിവാദത്തിൽ കുരുങ്ങിയ റഷ്യയെ സമ്പൂർണ വിലക്കിൽ നിന്ന് ഒഴിവാക്കിയതായി ഞായറാഴ്ച ചേർന്ന 15 അംഗ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതുവരെ ഉത്തേജക മരുന്ന് വിവാദത്തിൽ ആരോപണം നേരിടാത്ത കായിക താരങ്ങൾക്ക് ഒളിമ്പിക്സിൽ മത്സരിക്കാം എന്നതാണ് നിലവിലെ സ്‌ഥിതി. എന്നാൽ, അതത് ഇനങ്ങളുടെ രാജ്യാന്തര ഫെഡറേഷെൻറ കർശന പരിശോധനയുടെ അടിസ്‌ഥാനത്തിലായിരിക്കുമെന്നും, താരങ്ങളെ മത്സരിക്കാൻ അനുവദിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാൻ ഫെഡറേഷന് പൂർണസ്വാതന്ത്ര്യമുണ്ടാവും എന്നും ഐഒസി വ്യക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.