മടങ്ങുന്നത് ഒഴിഞ്ഞ കൈകളുമായി: മാർട്ടിനോ
മടങ്ങുന്നത് ഒഴിഞ്ഞ കൈകളുമായി: മാർട്ടിനോ
Monday, June 27, 2016 11:48 AM IST
ന്യൂജേഴ്സി: ഫൈനലിലെത്തി പരാജയപ്പെടുന്ന ഏതൊരു ഫുട്ബോൾ താരവും ചിന്തിക്കുന്നതും മെസിയേപ്പോലെയായിരിക്കുമെന്നായിരുന്നു പരിശീലകൻ ജെറാഡോ മാർട്ടിനോയുടെ വാക്കുകൾ. തുടരെയുള്ള തോൽവികൾ കടുത്ത വേദനയല്ലാതെ മറ്റൊന്നും സമ്മാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ തനിയാവർത്തനമായിരുന്നു ഇത്തവണയും– മാർട്ടിനോ പറയുന്നു. കൂടുതലായി ചിന്തിക്കാൻ ഒന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. കളി തോറ്റ തങ്ങൾ മടങ്ങുന്നത് ഒഴിഞ്ഞ കൈകളുമായാണെന്നും പറഞ്ഞാണ് മാർട്ടിനോ വാക്കുകൾ അവസാനിപ്പിച്ചത്.


ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസിയെന്ന് താൻ വിശ്വസിക്കുന്നതായി പിസി പറഞ്ഞു.എന്നാൽ മെസി ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്നു താൻ വിചാരിച്ചില്ലയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.