സെൽഫ് ഗോളിൽ വെയ്ൽസ്
സെൽഫ് ഗോളിൽ വെയ്ൽസ്
Saturday, June 25, 2016 12:22 PM IST
പാരീസ്: ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ക്വാർട്ടറിൽ കടക്കാമെന്ന നോർതേൺ അയർലൻഡിന്റെ സ്വപ്നം സെൽഫ് ഗോളിൽ പൊലിഞ്ഞു. ഫലമോ, ക്വാർട്ടറിൽ കടക്കാനുള്ള യോഗം ഗാരെത് ബെയ്ലിന്റെ വെയ്ൽസിന്. മത്സരം അധികസമയത്തേ ക്കെന്നു തോന്നിപ്പിച്ച അവസ്‌ഥയിലാണ് നോർത്തേൺ അയർലൻഡ് താരം ഗാരെത് മക് കോളെയുടെ സെൽഫ് ഗോൾ വന്നത്. 75–ാം മിനിറ്റിൽ ഗാരെത് ബെയ്ൽ പോസ്റ്റിന്റെ ഇടതുമൂലയിൽനിന്ന് നൽകിയ പാസ് വെയ്ൽസ് താരത്തിനു ലഭിക്കാതിരിക്കാൻ മക് കോളെ തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് അപ്രതീക്ഷിതമായി സ്വന്തം വലയിലായിത്. ഇതോടെ വെയ്ൽസ് ചരിത്രത്തിലാദ്യമായി ക്വാർട്ടറിലേക്കു ചുവടുവച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗോളിനായി വടക്കൻ അയർലൻഡ് താരങ്ങൾ വെയ്ൽസ് പോസ്റ്റിൽ നിരന്തരമായി ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും അവയൊന്നും ഗോളിൽ കലാശിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.