37 ഇനം മരുന്നുകൾക്കു വില കുറയും
37 ഇനം മരുന്നുകൾക്കു  വില കുറയും
Thursday, September 21, 2017 11:27 AM IST
ന്യൂ​ഡ​ൽ​ഹി: ക്ഷ​യം, ഹെ​പ്പറ്റൈ​റ്റി​സ് ബി, ​പേ​വി​ഷ​ബാ​ധ തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്ന 37 ഇ​നം ഔ​ഷ​ധ​ങ്ങ​ൾ​ക്കു വി​ല കു​റ​ച്ചു. 15 മു​ത​ൽ 20 വ​രെ ശ​ത​മാ​നം വി​ല കു​റ​യും. ഇ​വ​യെ വി​ലനി​യ​ന്ത്ര​ണ ഉ​ത്ത​ര​വി​ൻകീ​ഴി​ലാ​ക്കി. ഇ​തോ​ടെ 821 ഔ​ഷ​ധ​ങ്ങ​ൾ​ക്കു വി​ല​നി​യ​ന്ത്ര​ണ​മാ​യി.

ക്ഷ​യ​ത്തി​നെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്ന റി​ഫാ​ബു​ടി​ൻ, ഐ​സോ​നി​യാ​സി​ഡ്, പൂ​പ്പ​ൽ​ബാ​ധ​യ്ക്കെ​തി​രാ​യ ഫ്ലൂകോ​ണാ​സോ​ൾ, കൊ​ടി​ഞ്ഞി​ക്കെ​തി​രാ​യ സു​മാ​ട്രി​പ്റ്റ​ൻ, ഹെ​പ്പ​റ്റൈ​റ്റി​സ്-​ബി ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ, പേ​വി​ഷ​ത്തി​നെ​തി​രാ​യ റാ​ബി​സ് ഹ്യൂ​മെ​ൻ മോ​ണോ​ക്ലോ​ണ​ൽ ആ​ന്‍റി​ബ​ഡി (റാ​ബി​ഷീ​ൽ​ഡ്), ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് സൊ​ലൂ​ഷ​ൻ, വി​റ്റാ​മി​ൻ എ (​ദ്ര​വ​രൂ​പം), മീ​സി​ൽ​സ് വാ​ക്സി​ൻ തു​ട​ങ്ങി​യ​വ​യു​ടെ വി​ല കു​റ​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.