പതിനായിരം ലക്ഷ്യമിട്ട് നിഫ്റ്റി കുതിപ്പ്
പതിനായിരം ലക്ഷ്യമിട്ട്  നിഫ്റ്റി കുതിപ്പ്
Monday, July 24, 2017 11:35 AM IST
മും​ബൈ: പ​തി​നാ​യി​ര​ത്തി​ന്‍റെ അ​ടു​ത്തെ​ത്തി​യി​ട്ടു നി​ഫ്റ്റി പി​ൻ​വാ​ങ്ങി. സെ​ൻ​സെ​ക്സും പു​തി​യ ഉ​യ​ര​ത്തി​ൽ ക്ലോ​സ് ചെ​യ്തു. ഇ​ന്ത്യ ഈ ​ധ​ന​കാ​ര്യ​വ​ർ​ഷം 7.2 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്ന അ​ന്താ​രാ​ഷ്‌​ട്ര നാ​ണ്യ​നി​ധി (ഐ​എം​എ​ഫ്)​യു​ടെ വി​ല​യി​രു​ത്ത​ൽ ക​ന്പോ​ള​ത്തെ ഉ​ത്സാ​ഹി​പ്പി​ച്ചു. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് 20 ശ​ത​മാ​നം ലാ​ഭ​വ​ള​ർ​ച്ച നേ​ടി​യ​തും ക​ന്പോ​ള​ത്തെ സ​ഹാ​യി​ച്ചു.

നി​ഫ്റ്റി 9982.05 വ​രെ എ​ത്തി​യ​ശേ​ഷം 9,966.4 എ​ന്ന റി​ക്കാ​ർ​ഡി​ൽ ക്ലോ​സ് ചെ​യ്തു. 51.15 പോ​യി​ന്‍റ് ഉ​യ​ർ​ച്ച. ഈ ​പ്ര​വ​ണ​ത തു​ട​രു​ന്നപ​ക്ഷം ഈ​യാ​ഴ്ചത​ന്നെ 10,000 മ​റി​ക​ട​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. സെ​ൻ​സെ​ക്സ് 216.98 പോ​യി​ന്‍റ് ക​യ​റി 32,245.87 എ​ന്ന റി​ക്കാ​ർ​ഡി​ൽ ക്ലോ​സ് ചെ​യ്തു.

ഐ​ടി​സി, ടി​ഡി​എ​സ്, ഹി​ന്ദു​സ്ഥാ​ൻ യുണി​ലി​വ​ർ, റി​ല​യ​ൻ​സ് തു​ട​ങ്ങി​യ​വ​യൊ​ക്കെ ഇ​ന്ന​ലെ നേ​ട്ടം കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.