വ്യ​വ​സാ​യ​ അ​നു​കൂ​ല​ അ​ന്ത​രീ​ക്ഷം സൃഷ്ടിക്കണം: കെഎ​സ്ഐ​ഡി​സി ചെ​യ​ർ​മാ​ൻ
വ്യ​വ​സാ​യ​ അ​നു​കൂ​ല​ അ​ന്ത​രീ​ക്ഷം സൃഷ്ടിക്കണം: കെഎ​സ്ഐ​ഡി​സി ചെ​യ​ർ​മാ​ൻ
Friday, July 21, 2017 12:18 PM IST
കൊ​​​ച്ചി: വ്യ​​​വ​​​സാ​​​യ​​​ത്തി​​​നും വാ​​​ണി​​​ജ്യ​​​ത്തി​​​നും അ​​​നു​​​കൂ​​​ല​​​വും പ്രാ​​​യോ​​​ഗി​​​ക​​​വു​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​വും വ്യ​​​വ​​​സാ​​​യി​​​ക​​​ളും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഒ​​​ത്തൊ​​​രു​​​മി​​​ച്ചു വ​​​ഴി​​​യൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നു കെ​​എ​​​സ്ഐ​​​ഡി​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ക്രി​​​സ്റ്റി ഫെ​​​ർ​​​ണാ​​​ണ്ട​​​സ് പ​​​റ​​​ഞ്ഞു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ്യ​​​വ​​​സാ​​​യ-​​​വാ​​​ണി​​​ജ്യ​​ന​​​യ​​​ത്തി​​​ന് അ​​​ന്തി​​​മ​​​രൂ​​​പം ന​​​ല്കാ​​​നാ​​​യി വ്യ​​​വ​​​സാ​​​യ-​​​വാ​​​ണി​​​ജ്യ രം​​​ഗ​​​ത്തെ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി താ​​​ജ് ഗേ​​​റ്റ് വെ​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി (വ്യ​​​വ​​​സാ​​​യം) പോ​​​ൾ ആ​​​ന്‍റ​​​ണി സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.

സം​​​രം​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങാ​​നു​​​ള്ള റെ​​​ഗു​​​ലേ​​​റ്റ​​​റി ന​​​ട​​​പ​​​ടി​ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ക, പൊ​​​തു​​​മേ​​​ഖ​​​ലാ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ ശാ​​​ക്തീ​​​ക​​​രി​​​ക്കു​​​ക, പ്രാ​​​ദേ​​​ശി​​​ക​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ഗ്രാ​​​മീ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽ സൂ​​​ക്ഷ്മ-​ ചെ​​​റു​​​കി​​​ട-​ ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി ന​​​യ​​​ത്തി​​​ന്‍റെ ഉ​​​ദ്ദേ​​​ശ്യ​​​ങ്ങ​​​ളും വീ​​​ക്ഷ​​​ണ​​​വു​​​മ​​​ട​​​ങ്ങു​​​ന്ന ക​​​ര​​​ടു രേ​​​ഖ​​​യു​​​ടെ സം​​​ഗ്ര​​​ഹം കെ​​എ​​​സ്ഐ​​​ഡി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​എം.​​​ബീ​​​ന അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് കാ​​​ലാ​​​വ​​​ധി അ​​​ഞ്ചു വ​​​ർ​​​ഷ​​​മാ​​​യി നി​​​ജ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ക​​​ര​​​ടു​​​ന​​​യ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​ത്തെ വ്യ​​​വ​​​സാ​​​യി​​​ക​​​ള​​​ട​​​ങ്ങി​​​യ സ​​​ദ​​​സ് സ്വാ​​​ഗ​​​തം ചെ​​​യ്തു. വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​ന്നു കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്മാ​​​ൾ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ പ​​​റ​​​ഞ്ഞു.
കേ​​​ര​​​ളാ സ്റ്റേ​​​റ്റ് സ്മോ​​ൾ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (കോ​​​ട്ട​​​യം) പ്ര​​​തി​​​നി​​​ധി സേ​​​വ്യ​​​ർ തോ​​​മ​​​സ്, വ്യ​​​വ​​​സാ​​​യ-​​​വാ​​​ണി​​​ജ്യ ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എ​​​ൻ.​​​സ​​​തീ​​​ഷ്, കി​​​ൻ​​​ഫ്ര മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​എ സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, കേ​​​ര​​​ള ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ പ്ര​​​മോ​​​ഷ​​​ൻ (കെ-​​​ബി​​​പ്) സി​​​ഇ​​​ഒ വി.​​​രാ​​​ജ​​​ഗോ​​​പാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​സം​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.