ഫേസ്ബുക്കിൽ പുതിയ ടൂൾ
ഫേസ്ബുക്കിൽ പുതിയ ടൂൾ
Thursday, June 22, 2017 12:05 PM IST
ന്യൂഡൽഹി: ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പു​തി​യ ടൂ​ൾ ഫേ​സ്ബു​ക്ക് ആ​വി​ഷ്ക​രി​ച്ചു. സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് പു​തി​യ ടൂ​ൾ‌ രൂപകല്പന ‌ചെയ്തതെന്ന് ഫേ​സ്ബു​ക്ക് പ്രൊ​ഡ​ക്‌ട് മാ​നേ​ജ​ർ ആ​ര​തി സോ​മ​ൻ പ​റ​ഞ്ഞു.

ഇ​ത​നു​സ​രി​ച്ച് സ്ത്രീ​ക​ൾ​ക്ക് പ്രൊ​ഫൈ​ൽ പി​ക്ചർ ഗാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യും. അ​തോ​ടെ ചി​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നോ ഷെ​യ​ർ ചെ​യ്യാ​നോ മെ​സേ​ജ് ആ​യി അ​യ​യ്ക്കാ​നോ ക​ഴി​യി​ല്ല. സു​ഹൃ​ത്തു​ക്ക​ള​ല്ലാ​ത്ത​വ​ർ​ക്ക് ചി​ത്രം ടാ​ഗ് ചെ​യ്യാ​നും ക​ഴി​യി​ല്ല. പ്രൊ​ഫൈ​ൽ ചി​ത്ര​ത്തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് എ​ടു​ക്കുന്നതും നിർജീവമാക്കിയിട്ടു ണ്ടെന്ന് ആ​ര​തി സോ​മ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​പ്പോ​ൾ ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​ണ് ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.