ക​ല്യാ​ണ്‍ ആഭരണങ്ങളണിഞ്ഞ് കാനിൽ സോ​നം ക​പൂ​ർ
ക​ല്യാ​ണ്‍ ആഭരണങ്ങളണിഞ്ഞ്  കാനിൽ സോ​നം ക​പൂ​ർ
Tuesday, May 23, 2017 11:28 AM IST
തൃ​​​ശൂ​​​ർ: കാ​​​ൻ​​​ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ ആ​​​ഗോ​​​ള അം​​​ബാ​​​സ​​ഡ​​​റാ​​​യ സോ​​​നം ക​​​പൂ​​​ർ പ​​​തി​​​നെ​​​ട്ടാം നൂ​​​റ്റാ​​​ണ്ടി​​​ലെ വി​​​ക്ടോ​​​റി​​​യ​​​ൻ കാ​​​ല​​​ഘ​​​ട്ട​​​ത്തെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന ഡാ​​​ർ​​​ക്ക് റൊ​​​മാ​​​ൻ​​​സ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ണി​​​ഞ്ഞ് ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​യി.

ക​​​ല്യാ​​​ണ്‍ ജ്വ​​​ല്ലേ​​​ഴ്സി​​​ലെ വി​​​ദ​​​ഗ്ധ​​​ർ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ക​​​ല്ലു​​​ക​​​ൾ പ​​​തി​​​ച്ച "ധ​​​രി​​​ക്കാ​​​നാ​​​വു​​​ന്ന ക​​​ലാ​​​രൂ​​​പം' എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കാ​​​വു​​​ന്ന റോ​​​സ് ഗോ​​​ൾ​​​ഡ് ശേ​​​ഖ​​​ര​​​മാ​​​ണ് സോ​​​നം ക​​​പൂ​​​ർ കാ​​​നി​​​ൽ അ​​​ണി​​​ഞ്ഞ​​​ത്. പ​​​ന്ത്ര​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​നി​​​ർ​​​മാ​​​ണ വി​​​ദ​​​ഗ്ധ​​​ർ 35 ദി​​​വ​​​സം​​കൊ​​ണ്ടാ​​​ണ് അ​​​ത്യാ​​​ക​​​ർ​​​ഷ​​​ക​​​മായ ഈ ​​​ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ നി​​ർ​​മി​​ച്ച​​​ത്. തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന ആ​​​ക്സ​​​സ​​​റി​​​ക​​​ളി​​​ൽ ഹാ​​​ത്ത് ഭൂ​​​ൽ​​​സ്, ക​​​നം​​​കു​​​റ​​​ഞ്ഞ ഷോ​​​ൾ​​​ഡ​​​ർ ഡ​​​സ്റ്റ​​​ർ ക​​​മ്മ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ലീ സാ​​​ബ് രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ഇ​​​ളം പി​​​ങ്ക് നി​​​റ​​​ത്തി​​​ലു​​​ള്ള ഗൗ​​​ണാ​​​ണ് സോ​​​നം ധ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.


ഗൗ​​​ണി​​​ന്‍റെ നി​​​റ​​​ത്തി​​​നു​​​ചേ​​​രു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള ടു​​​ർ​​​മ​​​ലീ​​​ൻ ജെം ​​​സ്റ്റോ​​​ണു​​​ക​​​ളാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നൊ​​​പ്പം മി​​​ക​​​ച്ച തി​​​ള​​​ക്കം ന​​​ല്കു​​​ന്ന പോ​​​ളി​​​ഷ് ചെ​​​യ്ത ഡ​​​യ​​​മ​​​ണ്ടു​​​ക​​​ളും വാ​​​ട്ട​​​ർ പേ​​​ളു​​​ക​​​ൾ കൊ​​​ണ്ടു​​​തീ​​​ർ​​​ത്ത ത​​​ന്ത്രി​​​ക​​​ളും റോ​​​സ് ഗോ​​​ൾ​​​ഡി​​​ൽ പ​​​തി​​​ച്ച പോ​​​ൾ​​​ക്കി ഡ​​​യ​​​മ​​​ണ്ടു​​​ക​​​ളും വൈ​​​റ്റ് ഗോ​​​ൾ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ചു. 5.23 ഇ​​​ഞ്ച് നീ​​​ള​​​മു​​​ള​​​ള 18 കാ​​​ര​​​റ്റ് ഷോ​​​ൾ​​​ഡ​​​ർ ഡ​​​സ്റ്റ​​​ർ ക​​​മ്മ​​​ലു​​​ക​​​ൾ​​​ക്ക് 60.43 ഗ്രാം ​​​ഭാ​​​ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. അ​​​തി​​​സൂ​​​ക്ഷ്മ​​​മാ​​​യ രൂ​​​പ​​​ക​​​ല്പ​​​ന​​​യാ​​​യി​​​രു​​​ന്നു ഹാ​​​ത്ത് ഭൂ​​​ൽ​​​സി​​​ന്. പേ​​​ളു​​​ക​​​ൾ​​​കൊ​​​ണ്ടു​​​ള്ള ഒ​​​ട്ടേ​​​റെ ത​​​ന്ത്രി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ര​​​ലു​​​ക​​​ളെ ബ്രേ​​​യ്സ്‌​​​ലെ​​​റ്റു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചു. 171.09 ഗ്രാം ​​​ആ​​​യി​​​രു​​​ന്നു ഇ​​​തി​​​ന്‍റെ ഭാ​​​രമെന്ന് ക​​​ല്യാ​​​ണ്‍ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജേ​​​ഷ് ക​​​ല്യാ​​​ണ​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.