സ്പൈസ് ജെറ്റിൽ 12 രൂപയ്ക്കു പറക്കാം
സ്പൈസ് ജെറ്റിൽ  12 രൂപയ്ക്കു പറക്കാം
Tuesday, May 23, 2017 11:28 AM IST
ബം​ഗ​ളൂ​രു: സ്പൈ​സ് ജെ​റ്റി​ന്‍റെ 12-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് വ​ൻ ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​ഭ്യ​ന്ത​ര, രാ​ജ്യ​ന്ത​ര യാ​ത്ര​ക​ൾ​ക്ക് 12 രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ടി​ക്ക​റ്റ് നി​ര​ക്കാ​ണ് ഒ​രു​ക്കിയിരിക്കുന്നത്.

ജൂ​ൺ 26 മു​ത​ൽ 2018 മാ​ർ​ച്ച് 24 വ​രെ​യു​ള്ള യാ​ത്രക​ൾ​ക്കാ​ണ് ഒാ​ഫ​ർ ലഭിക്കുക. ഈ ​മാ​സം 28 വ​രെ​യാ​ണ് ബു​ക്കിം​ഗി​നു സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ൻ​ഗ​ണ​ന അനുസ രി​ക്കും ഇ​തു ല​ഭ്യ​മാ​കു​ക​യെ​ന്നും സ്പൈ​സ് ജെ​റ്റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ഇ​തി​നു പു​റമേ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളും 10000 രൂ​പ​യു​ടെ ഹോ​ട്ട​ൽ വൗ​ച്ച​റും ല​ഭ്യ​മാ​ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ലുണ്ട്.


39 ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളും ഏ​ഴ് രാ​ജ്യ​ന്ത​ര സ​ർ​വീ​സു​ക​ളു​മു​ൾ​പ്പെ​ടെ 46 സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​യി 358 സ്പൈ​സ് ജെ​റ്റ് സ​ർ​വീ​സു​ക​ളാ​ണ് ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.