ആക്ടീവ ഒന്നാമത്
ആക്ടീവ ഒന്നാമത്
Thursday, April 20, 2017 11:41 AM IST
മും​ബൈ: മൂ​ന്നു പ​തി​റ്റാ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി​യി​ൽ ഒ​ന്നാ​മ​താ​യി​രു​ന്ന മോ​ട്ടോ​ർ​ബൈ​ക്കു​ക​ളെ പി​ന്നി​ലാ​ക്കി സ്കൂ​ട്ട​ർ ഒ​ന്നാ​മ​ത്. 2016-17 സാ​ന്പ​ത്തി​ക വ​ർ​ഷം ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി​യി​ൽ ത​രം​ഗ​മാ​യ​ത് ഹോ​ണ്ട ആ​ക്ടീ​വ. ഏ​റ്റ​വു​മ​ധി​കം വി​റ്റ​ഴി​ക്ക​പ്പെ​ട്ട വാ​ഹ​നം എ​ന്ന പേ​രു​മാ​യി ആ​ക്ടീ​വ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ഹീ​റോ സ്പ്ലെ​ൻ​ഡ​ർ, ഹീ​റോ എ​ച്ച്എ​ഫ് ഡീ​ല​ക്സ്, ഹീ​റോ പാ​ഷ​ൻ, ഹോ​ണ്ട സി​ബി ഷൈ​ൻ, ബ​ജാ​ജ് പ​ൾ​സ​ർ, ടി​വി​എ​സ് ജു​പ്പീ​റ്റ​ർ, റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350, ഹീ​റോ ഗ്ലാ​മ​ർ, ഹീ​റോ മാ​സ്ട്രോ എ​ന്നീ മോ​ഡ​ലു​ക​ളാ​ണ് ആ​ദ്യ പ​ത്തി​ൽ ഇ​ടം​നേ​ടി​യ​ത്.


ഏ​റ്റ​വു​മ​ധി​കം വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലെ​ത്തി​യ​ത് ഹീ​റോ മോ​ട്ടോ കോ​ർ​പ്പി​ൽ​നി​ന്നാ​ണ്. വി​പ​ണി​യു​ടെ 37 ശ​ത​മാ​ന​മാ​ണ് ഹീ​റോ​യു​ടെ പ​ങ്ക്. ഗി​യ​ർ​ര​ഹി​ത വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് വി​പ​ണി​യി​ൽ സ്കൂ​ട്ട​റു​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മേ​റാ​ൻ സ​ഹാ​യി​ച്ച​ത്. ഒ​പ്പം മി​ക​ച്ച മൈ​ലേ​ജും. സ്ത്രീ​ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും കൈ​കാ​ര്യ​സൗ​ക​ര്യം സ്കൂ​ട്ട​റാ​യ​തി​നാ​ലും സ്കൂ​ട്ട​ർ വി​പ​ണി ഉ​യ​രാ​ൻ കാ​ര​ണ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.