രാജ്യത്തെ എൻജിനിയർമാർ മോശം!
രാജ്യത്തെ എൻജിനിയർമാർ മോശം!
Thursday, April 20, 2017 11:41 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​ടി ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ് മേ​ഖ​ല​യി​ലു​ള്ള എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് വേ​ണ്ട​ത്ര ക​ഴി​വു​ക​ളി​ല്ലെ​ന്ന് പ​ഠ​നം. രാ​ജ്യ​ത്തെ 95 ശ​ത​മാ​നം എ​ൻ​ജി​നി​യ​ർ​മാ​രും സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് ജോ​ലി​ക​ൾ​ക്ക് അ​നു​യോ​ജ്യ​ര​ല്ലെ​ന്നും എം​പ്ലോ​യ​ബി​ലി​റ്റി അ​സ​സ്മെ​ന്‍റ് ക​മ്പ​നി​യാ​യ ആ​സ്പൈ​റിം​ഗ് മൈ​ൻ​ഡ്സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 4.77 ശ​ത​മാ​നം പേ​ർ മാ​ത്ര​മേ കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മിം​ഗി​ന്‍റെ ‍ യ​ഥാ​ർ​ഥ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ളൂ.


രാ​ജ്യ​ത്തെ 500 കോ​ള​ജു​ക​ളി​ലാ​യി 36,000 വി​ദ്യാ​ർ​ഥി​ക​ളി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ​നി​ന്നാ​ണ് ആ​സ്പൈ​റിം​ഗ് മൈ​ൻ​ഡ്സ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. ഓ​ട്ടോ​മേ​റ്റ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് സ്കി​ൽ വി​ല​യി​രു​ത്തി​യ​പ്പോ​ൾ മൂ​ന്നി​ൽ ര​ണ്ടു പേ​ർ​ക്കും കോ​ഡ് എ​ഴു​താ​ൻ പോ​ലും അ​റി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.