നാളെ മുതൽ ഏത് ഉപയോഗിക്കണം!
നാളെ മുതൽ ഏത് ഉപയോഗിക്കണം!
Thursday, March 30, 2017 10:50 AM IST
മും​ബൈ: റി​ല​യ​ൻ​സ് ജി​യോ പ്രൈം ​മെംബ​ർ​ഷി​പ്പി​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്ന്. ഇ​തു​വ​രെ അ​ഞ്ചു കോ​ടി​യി​ല​ധി​കം വ​രി​ക്കാ​ർ പ്രൈം ​മെം​ബ​ർ​ഷി​പ്പ് സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​താ​യി റി​ല​യ​ൻ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി. ആ​റു മാ​സ​ത്തെ സൗ​ജ​ന്യ സേ​വ​നം നി​ർ​ത്ത​ലാ​ക്കി വ​രി​സം​ഖ്യ ഈ​ടാ​ക്കാ​നു​ള്ള ക​മ്പ​നി​യു​ടെ തീ​രു​മാ​ത്തെ ജി​യോ​യു​ടെ 50 ശ​ത​മാ​നം വ​രി​ക്കാ​രും സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. എ​ങ്കി​ലും മു​ൻ​നി​ര​യി​ലു​ള്ള മ​റ്റു ടെ​ലി​കോം ക​മ്പ​നി​ക​ൾ മി​ക​ച്ച ഓ​ഫ​റു​ക​ൾ ന​ല്കു​ന്പോ​ൾ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന വ​രി​ക്കാ​രും വി​ര​ള​മ​ല്ല.


99 രൂ​പ​യു​ടെ പ്രൈം ​മെം​ബ​ർ​ഷി​പ് ഫീ​സും 303 രൂ​പ​യു​ടെ പ്ര​തി​മാ​സ വ​രി​സം​ഖ്യ​യു​മാ​ണ് ജി​യോ ഇ​പ്പോ​ൾ ഈ​ടാ​ക്കു​ന്ന​ത്. 99 രൂ​പ ഒ​രു വ​ർ​ഷ​ത്തെ ഫീ​സാ​ണെ​ങ്കി​ലും പ്ര​തി​മാ​സം 303 രൂ​പ​യു​ടെ റീ​ചാ​ർ​ജ് വേ​ണം. അ​തേ​സ​മ​യം എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ, ഐ​ഡി​യ എ​ന്നീ ക​മ്പ​നി​ക​ളും 350 രൂ​പ​യി​ൽ താ​ഴെ​യു​ള്ള ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ദി​നം ഒ​രു ജി​ബി 4ജി/3​ജി ഡാ​റ്റ, സൗ​ജ​ന്യ കോ​ളു​ക​ൾ തു​ട​ങ്ങി​യ​വ 28 ദി​വ​സം കാ​ലാ​വ​ധി​യി​ൽ ഈ ​ഓ​ഫ​റു​ക​ൾ വ​ഴി ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.