പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പിന്‍റെ സഹായം
പത്തനാപുരം ഗാന്ധിഭവന്  ലുലു ഗ്രൂപ്പിന്‍റെ സഹായം
Friday, February 24, 2017 1:59 PM IST
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​ന് ലു​ലു ഗ്രൂ​പ്പ് പ്ര​തി​വ​ർ​ഷം ന​ൽ​കു​ന്ന ഗ്രാ​ന്‍റ് വ​ർ​ധി​പ്പി​ച്ച് 65 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം കൈ​മാ​റി. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി ഗാ​ന്ധി​ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ വാ​ഗ്ദാ​നം ചെ​യ്ത 25 ല​ക്ഷം രൂ​പ​യാ​ണ് ഇ​പ്പോ​ൾ വ​ർ​ധി​പ്പി​ച്ച് ന​ൽ​കി​യ​ത്. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ഒ​രു കോ​ടി​യും പ്ര​തി​വ​ർ​ഷം ഗ്രാ​ന്‍റി​ലേ​ക്കു​ള്ള സ​ഹാ​യ​മാ​യി 25 ല​ക്ഷം രൂ​പ​യും ക​ഴി​ഞ്ഞ വ​ർ​ഷം ഗാ​ന്ധി​ഭ​വ​ന് എം.​എ. യൂ​സ​ഫ​ലി കൈ​മാ​റി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ്പ് മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ബി. സ്വ​രാ​ജ്, ലു​ലു ല​ക്നൗ ഫി​നാ​ൻ​ഷ​ൽ ക​ണ്‍ട്രോ​ള​ർ ഇ. ​ന​ജി​മു​ദ്ദീ​ൻ എ​ന്നി​വ​രി​ൽ​നി​ന്നും ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ, ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ, ഗാ​ന്ധി​ഭ​വ​ൻ അ​മ്മ​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.


ഗാ​ന്ധി​ഭ​വ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​മ​ൽ​രാ​ജ്, അ​സി. സെ​ക്ര​ട്ട​റി ജി. ​ഭു​വ​ന​ച​ന്ദ്ര​ൻ, ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ വി​ജ​യ​ൻ ആ​ന്പാ​ടി, കെ.​എം. ന​ജീ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.