ജിഡിപി വളർച്ച കുറയുമെന്ന്
ജിഡിപി വളർച്ച കുറയുമെന്ന്
Friday, December 2, 2016 1:25 PM IST
ന്യൂഡൽഹി: കറൻസി പിൻവലിക്കൽ മൂലം ഇക്കൊല്ലം ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വളർച്ച പ്രതീക്ഷയിലും ഒരു ശതമാനം കുറയുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് (ഇൻഡ്റ). 7.8 ശതമാനം പ്രതീക്ഷിച്ച വളർച്ച 6.8 ശതമാനമേ ഉണ്ടാകൂ എന്നാണ് അവരുടെ വിലയിരുത്തൽ. രാജ്യത്തെ ഒട്ടുമിക്ക നിക്ഷേപ ബാങ്കുകളും റേറ്റിംഗ് ഏജൻസികളും കറൻസി പിൻവലിക്കലിനെ തുടർന്ന് വളർച്ചാ പ്രതീക്ഷ കുറച്ചു.


കറൻസി പിൻവലിക്കൽ മൂലം കള്ളപ്പണം ഇല്ലാതായില്ലെന്ന് ഇൻഡ്റ വിലയിരുത്തി. 12 ശതമാനം കള്ളപ്പണം ഈ നടപടി മൂലം ഇല്ലാതായേക്കാം. ബാക്കി 88 ശതമാനം അവിടെ തുടരും. നാലു ലക്ഷം കോടി രൂപയുടെ കറൻസി ഇല്ലാതാകുമെന്ന നിഗമനത്തിലാണ് ഈ വിലയിരുത്തൽ. എന്നാൽ അത്രയും കറൻസി ഇല്ലാതാകുന്നതായി സൂചനയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.